ദുബൈ: യു എ ഇയിൽ ഭക്ഷ്യവിഷ ബാധയേറ്റവരുടെ എണ്ണത്തിൽ വൻ വർധനവ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതലാളുകൾ ഇത്തവണ ചികിത്സ തേടി എന്നാണ് റിപ്പോർട്ട്. തണുപ്പുകാലങ്ങളെ അപേക്ഷിച്ച് ചൂട് കാലത്ത് ഭക്ഷണ സാധനങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുമ്പോൾ ബാക്ടരീയകൾ അതിവേഗം വളരും. ഇതാണ് ഭക്ഷ്യവിഷ ബാധയേറ്റവരുടെ എണ്ണം വർധിക്കാൻ കാരണമെന്ന് ഡോക്ടർമാർ പറയുന്നു.
അഞ്ച് വയസിന് താഴെ ഉള്ളവർക്കും,65 വയസിന് മുകളിൽ ഉള്ളവർക്കും രോഗ പ്രതിരോധ ശേഷി കുറഞ്ഞവർക്കും, ഗർഭിണികൾ,കാൻസർ രോഗികൾ എന്നിവർക്കും ഭക്ഷ്യവിഷ ബാധയേൽക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ നിർജ്ജലീകരണം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതും ശരീരത്തിലെ ബാക്ടരീയകളുടെ എണ്ണം വർധിക്കാൻ കാരണമാകും. അതുകൊണ്ട് ജനങ്ങൾ ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചു.
അടുക്കള വൃത്തിയായി സൂക്ഷിക്കുക വഴി ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കണ്ടെത്താനാകും. പാചകം ചെയ്ത ഭക്ഷണവും അല്ലാത്തവയും ഒരുമിച്ച് വയ്ക്കരുത്. ഇതിലൂടെ ബാക്ടരിയ പടരാൻ കാരണമാകും. ഭക്ഷണം നന്നായി വേവിക്കുക. ബാക്കിയുള്ള ഭക്ഷണം അധികം വൈകാതെ ഫ്രിഡ്ജിൽ വയ്ക്കുക. പരമാവധി വീട്ടിൽ തന്നെ ഭക്ഷണം തയ്യാറാക്കി കഴിക്കണമെന്നും ഡോക്ടർമാർ നിർദേശിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates