Traffic fine in the UAE for driving without headlights @SheikhspearePk
Gulf

ഹെഡ്‌ലൈറ്റ് ഇടാൻ മറന്നാൽ ശിക്ഷ ഉറപ്പ്; ഓർമ്മപ്പെടുത്തി യു എ ഇ

പൊടിക്കാറ്റ്,മൂടൽമഞ്ഞ്, കനത്ത മഴ,സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയിലുള്ള സമയം തുടങ്ങി കാഴ്ച്ചാ പരിധി കുറഞ്ഞ സമയങ്ങളിൽ വാഹനമോടിക്കുമ്പോൾ ഹെഡ് ലൈറ്റ് ഓൺ ആക്കണമെന്നാണ് നിയമം.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: യു എ ഇയിൽ രാത്രികാലങ്ങളിൽ വാഹനം ഓടിക്കുമ്പോൾ ഹെഡ്‌ലൈറ്റ് ഓണാക്കാൻ മറക്കരുതെന്ന് ഓർമ്മപ്പെടുത്തി അധികൃതർ. സൂര്യാസ്തമയത്തിന് ശേഷം ഹെഡ്‌ലൈറ്റ് ഓണാക്കിയില്ലെങ്കിൽ അത് ട്രാഫിക് നിയമങ്ങളുടെ ലംഘനമാണ്. പിഴയും ബ്ലാക്ക് പോയിന്റുകളുമാണ് നിയമം തെറ്റിച്ചാൽ ശിക്ഷയായി ലഭിക്കുക.

പൊടിക്കാറ്റ്, മൂടൽമഞ്ഞ്, കനത്ത മഴ,സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയിലുള്ള സമയം തുടങ്ങി കാഴ്ചാ പരിധി കുറഞ്ഞ സമയങ്ങളിൽ വാഹനമോടിക്കുമ്പോൾ ഹെഡ് ലൈറ്റ് ഓൺ ആക്കണമെന്നാണ് നിയമം.

ഇത് ലംഘിച്ചാൽ 500 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകളും ശിക്ഷയായി ലഭിക്കും. ഇനി വാഹനത്തിൻ്റെ ഹെഡ്‌ലൈറ്റുകൾ പ്രവർത്തന രഹിതമാണെന്ന് കണ്ടെത്തിയാൽ പിഴ 400 ദിർഹമായി കുറയുമെങ്കിലും ആറ് ബ്ലാക്ക് പോയിന്റുകൾ ശിക്ഷയായി ലഭിക്കും.

ഹൈ ബീം ലൈറ്റുകൾ ഉപയോഗിക്കുന്നതിലും യു എ ഇയിൽ നിയന്ത്രണങ്ങൾ ഉണ്ട്‌. സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്ത റോഡുകളിൽ ഹൈ ബീം ഉപയോഗിക്കാം. കാഴ്ച്ചാ പരിധി കുറഞ്ഞ സാഹചര്യങ്ങളിൽ ഡ്രൈവ് ചെയ്യാൻ സാധിക്കാതെ വരുമ്പോൾ ഹൈ ബീം ഉപയോഗിക്കാം.

അല്ലാത്ത സാഹചര്യത്തിൽ ഹൈ ബീം ലൈറ്റുകൾ ഉപയോഗിച്ചാൽ മറ്റ് ഡ്രൈവർമാരുടെ കാഴ്ചയെ തടസ്സപ്പെടുത്താനും അപകടം ഉണ്ടാക്കാനും സാധ്യതയുണ്ട്. അത് കൊണ്ട് ഡ്രൈവർമാർ ഹൈ ബീം ലൈറ്റുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.

Gulf news: Traffic fine in the UAE for driving without headlights.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

30,000 രൂപയില്‍ താഴെ വില, നിരവധി എഐ ഫീച്ചറുകള്‍; മിഡ്- റേഞ്ച് ശ്രേണിയില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് നത്തിങ്

SCROLL FOR NEXT