Two Oman Police Officers Die After Patrol Vehicle Collides with Camel representative image
Gulf

ഒട്ടകവുമായി കൂട്ടിയിടിച്ച് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

ദോഫാറിൽ വിലായത്തിലെ ഉൾപ്രദേശത്താണ് മഖ്‌ഷാൻ എന്ന ഈ സ്ഥലമുള്ളത്. ഒട്ടകങ്ങൾ കൂട്ടമായി സഞ്ചരിക്കുന്ന പ്രദേശമാണ് ഇവിടെ. അത് കൊണ്ട് തന്നെ കൂടുതൽ വിനോദ സഞ്ചാരികൾ ഒട്ടകങ്ങളെ കാണാനായി ഇവിടെ എത്താറുണ്ട്.

സമകാലിക മലയാളം ഡെസ്ക്

മസ്കത്ത്: ഒമാനിൽ ഒട്ടകവുമായി കൂട്ടിയിടിച്ചു രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മരിച്ചു. ദോഫാർ ഗവർണറേറ്റിലെ മഖ്‌ഷാനിലെ വിലായത്തിൽ ആണ് സംഭവം നടന്നത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

ദോഫാറിൽ വിലായത്തിലെ ഉൾപ്രദേശത്താണ് മഖ്‌ഷാൻ എന്ന ഈ സ്ഥലമുള്ളത്. ഒട്ടകങ്ങൾ കൂട്ടമായി സഞ്ചരിക്കുന്ന പ്രദേശമാണ് ഇവിടെ. അത് കൊണ്ട് തന്നെ കൂടുതൽ വിനോദ സഞ്ചാരികൾ ഒട്ടകങ്ങളെ കാണാനായി ഇവിടെ എത്താറുണ്ട്. ഈ പ്രദേശത്തെ ഒട്ടകങ്ങൾ സ്ഥിരമായി റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കാറുണ്ടെന്നും അത് വിനോദ സഞ്ചാരികൾക്ക് ഉൾപ്പെടെയുള്ളവർക്ക് ഭീഷണി ആകുന്നു എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതാണോ അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

ഒട്ടകങ്ങൾ റോഡ് മുറിച്ചു കടന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് കടക്കുന്നത് ഇവിടെ പതിവാണ്. കർഷകർ നട്ടു വളർത്തുന്ന ചെടികളും മരങ്ങളും ഒട്ടകങ്ങൾ നശിപ്പിക്കുന്നതായും പരാതിയുണ്ട്. പുലർച്ചെയും വൈകുന്നേരവും കാഴ്ച്ചാ പരിധി കുറവായതിനാൽ ഇവ റോഡ് മുറിച്ചു കടക്കുന്നത് ദൂരെ നിന്നും കാണാൻ സാധിക്കില്ല. അൽ സബീഖി എന്ന പ്രദേശത്ത് ഇങ്ങനെ റോഡ് മുറിച്ചു കടന്ന ഒട്ടകത്തിനെ ഇടിച്ചു ഒരു വാഹനയാത്രികൻ അടുത്തിടെ മരിച്ചതായും റിപ്പോർട്ടുകളുണ്ട്.

Gulf news: Two Oman Police Officers Die After Patrol Vehicle Collides with Camel.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT