വിസ   ഫയല്‍ ചിത്രം
Gulf

യുഎഇയില്‍ പ്രവാസികള്‍ക്ക് ആശ്വാസം; 30 ദിവസം വിസ ഗ്രേസ് പിരീഡ് അനുവദിച്ച് ഫെഡറല്‍ അതോറിറ്റി

വ്യക്തികള്‍ക്ക് നിയമപരമായി രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും അവസരം നല്‍കുന്നതിനോടൊപ്പം യുഎഇ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് ശക്തിപ്പെടുത്തുകയാണ് നീക്കത്തിന്റെ ലക്ഷ്യമെന്ന് അതോറിറ്റി പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

അബുദാബി: യുഎഇയില്‍ പ്രവാസികള്‍ക്ക് വിസ ഗ്രേസ് പിരീഡ് അനുവദിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). പ്രാദേശിക സാഹചര്യങ്ങള്‍ മൂലം പ്രയാസം നേരിട്ടവര്‍ക്ക് രാജ്യത്ത് അവരുടെ പദവി നിയമവിധേയമാക്കാനോ, പിഴകള്‍ നേരിടാതെ മടങ്ങുന്നതിനും 30 ദിവസത്തെ ഇളവാണ് അനുവദിച്ചിരിക്കുന്നത്. 2026 ജൂണ്‍ 10 മുതല്‍ ജൂലൈ 9 വരെയാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്.

മേഖലയിലെ അസാധാരണമായ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ കാരണം യുഎഇ വിടാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് മുമ്പ് ഓവര്‍‌സ്റ്റേ പിഴകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട എല്ലാവര്‍ക്കും പുതിയ ഉത്തരവ് ബാധകമാണ്.

വ്യക്തികള്‍ക്ക് നിയമപരമായി രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും അവസരം നല്‍കുന്നതിനോടൊപ്പം യുഎഇ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് ശക്തിപ്പെടുത്തുകയാണ് നീക്കത്തിന്റെ ലക്ഷ്യമെന്ന് അതോറിറ്റി പറഞ്ഞു. ഓവര്‍‌സ്റ്റേ പിഴകള്‍ ഒഴിവാക്കാനുള്ള മുന്‍ തീരുമാനം അടിയന്തര സാഹചര്യങ്ങളിലും അസാധാരണ സാഹചര്യങ്ങളിലും യാത്രക്കാരെയും സന്ദര്‍ശകരെയും പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ മാനുഷിക സമീപനത്തെയും പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.

ഗുണഭോക്താക്കള്‍ അധിക പ്രാഥമിക നടപടികളൊന്നും സ്വീകരിക്കേണ്ടതില്ല. യുഎഇയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗ്രേസ് പിരീഡില്‍ അവരുടെ താമസസ്ഥലമോ തൊഴില്‍ നിലയോ നിയമപരമാക്കാം, രാജ്യം വിടാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നിലവിലുള്ള നടപടിക്രമങ്ങള്‍ പ്രകാരം പോകാം. അപ്ഡേറ്റുകള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും ഔദ്യോഗിക ചാനലുകള്‍ പിന്തുടരാന്‍ അതോറിറ്റി ആവശ്യപ്പെട്ടു.

UAE announces 30-day visa grace period for travellers affected by regional disruptions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പഠനത്തിനും ജോലിക്കും വിദേശത്തു പോകേണ്ട; യുവാക്കള്‍ക്കായി നോളജ് വാലി, ജോബ് വാച്ച് ടവര്‍ പദ്ധതികള്‍; ബജറ്റില്‍ പ്രഖ്യാപനം

ആരോഗ്യവകുപ്പ് ആസ്ഥാനത്ത് കസേരക്കളി; 'സീറ്റ് വിട്ടുതരില്ലെന്ന്' മീനാക്ഷി; ചുമതലയേൽക്കാനാകാതെ റീന മടങ്ങി

'മലയാളത്തിലേക്ക് വരുന്നു എന്ന് പറയുമ്പോൾ പ്രേക്ഷകർ എന്തെങ്കിലും പ്രതീക്ഷിക്കും; കറക്ടായ പടം ചെയ്യണമെന്നുണ്ടായിരുന്നു'

Kerala Budget 2026 Live: കിഫ്ബിക്ക് വിദഗ്ധ സമിതി, എന്‍പിഎസ് പരിഷ്‌കരിക്കും; വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്

'കിമോതെറാപ്പി നേരത്തേയുള്ള ആർത്തവവിരാമത്തിലേക്ക് നയിച്ചു, കാൻസർ ആണെന്ന് പുറത്തുപറയരുതെന്ന് ഒരുപാട് പേർ ഉപദേശിച്ചു'; ലിസ റേ