UAE banks will officially stop using SMS and email OTPs starting July 25 file
Gulf

ഇനി മുതൽ ഒടിപി ഇല്ല, ബാങ്കിങ് മേഖലയിൽ നിർണ്ണായക മാറ്റവുമായി യു എ ഇ

ആപ്പുകളുടെ സുരക്ഷ ഉറപ്പാക്കാൻ ബാങ്കുകൾ ബയോമെട്രിക്സ്​, പാസ്​കോഡ്,ഫേസ് ഐ ഡി എന്നിവ ഉപയോഗപ്പെടുത്തുന്നുണ്ട്​. അത് കൊണ്ട് തന്നെ മറ്റൊരാൾക്ക്​ ആപ്പുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ സാധിക്കില്ല.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: രാജ്യത്തെ ബാങ്കിങ് മേഖലയിൽ നിർണ്ണായകമായ മാറ്റം വരുത്തി യു എ ഇ. സാമ്പത്തിക ​ ഇടപാടുകളുടെ ആധികാരികത ഉറപ്പാക്കാൻ ബാങ്കിന്റെ ഭാഗത്ത് നിന്ന് മെയിലിലോ,എസ് എം എസ് ആയോ വന്നിരുന്ന ഒ ടി പി സന്ദേശം നാളെ മുതൽ ലഭിക്കില്ല. പകരം ഉപഭോക്​താക്കൾ ബാങ്കിന്റെ ഔദ്യോഗിക ആപ്പ് വഴി മാത്രമേ ഇനി ഇടപാടുകൾ നടത്താൻ സാധിക്കുകയുള്ളു എന്നും അധികൃതർ വ്യക്തമാക്കി.

സൈബർ തട്ടിപ്പുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ രീതി നടപ്പിലാക്കാൻ അധികൃതർ തീരുമാനിച്ചത്. കൂടുതൽ സുരക്ഷിതമായും വളരെ വേഗത്തിലും ആപ്പ് വഴി ഇടപാടുകൾ നടത്താനാകും. ഒ ടി പി അടിസ്ഥാനമാക്കിയാണ് മിക്ക സൈബർ തട്ടിപ്പുകളും നടക്കുന്നത്​. ഇടപാടുകൾ ആപ്പ്​ വഴി ആകുന്നതോടെ തട്ടിപ്പുകൾ കുറയ്ക്കാൻ സാധിക്കും. ആപ്പുകളുടെ സുരക്ഷ ഉറപ്പാക്കാൻ ബാങ്കുകൾ ബയോമെട്രിക്സ്​, പാസ്​കോഡ്,​ഫേസ് ഐഡി എന്നിവ ഉപയോഗപ്പെടുത്തുന്നുണ്ട്​. അത് കൊണ്ട് തന്നെ മറ്റൊരാൾക്ക്​ ആപ്പുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ സാധിക്കില്ല.

എല്ലാ ബാങ്ക് ഇടപാടുകളും 2026 മാർച്ചോടെ ആപ്പ്​ വഴിയാക്കണമെന്ന് സെൻട്രൽ ബാങ്ക്​ നിർദേശം നൽകിയിട്ടുണ്ട്​. ​ഇതനുസരിച്ച്​ അടുത്ത വർഷം മാർച്ചിന് മുൻപ് ഒ ടി പി സംവിധാനം പൂർണ്ണമായും ഇല്ലാതാകും. അതുവരെ ചില ഉപഭോക്​താക്കൾക്ക്​ ഒ ടി പി ലഭിക്കാനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. എമിറേറ്റ്​സ്​ എൻ ബി ഡി, മഷ്​രിഖ്​, എ ഡി സി ബി, എഫ്​ എ ബി എന്നിങ്ങനെ വിവിധ ബാങ്കുകൾ ആപ്പ്​ അടിസ്ഥാനമാക്കിയുള്ള ബാങ്കിങിലേക്ക്​ മാറിയിട്ടുണ്ട്​.

Gulf news: UAE banks will officially stop using SMS and email OTPs starting July 25

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT