UAE Court Fines Firm Dh1.5 Million for Worker Paralysis Case special arrangement
Gulf

ജോലിക്കിടെ അപകടം; തൊഴിലാളിക്ക് ഗുരുതര പരിക്ക്; 3.60 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

അപകടത്തിൽപെട്ട തൊഴിലാളി സബ് കോൺട്രാക്ട് കൊടുത്ത കമ്പനിയുടെ ജീവനക്കാരനാണെന്നും ഇയാൾ സുരക്ഷാ ഉപകരണങ്ങൾ ധരിച്ചിരുന്നില്ലായെന്നും ഇത് ലേബർ കോടതിയിൽ തീർപ്പാക്കേണ്ട കേസ് ആണെന്നും കമ്പനി അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ജോലി സ്ഥലത്തുണ്ടായ അപകടത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ തൊഴിലാളിക്ക് 3.60 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. അബുദാബി പരമോന്നത കോടതിയാണ് വിധി പറഞ്ഞത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനായി കർശന നിയമങ്ങളാണ് രാജ്യത്ത് നിലവിലുള്ളത്. ഇത് കൃത്യമായി പാലിക്കണമെന്നും കോടതി ഓർമ്മപ്പെടുത്തി.

തൊഴിലുടമ സുരക്ഷാ ഉപകരണങ്ങൾ നൽകിയില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് അരയ്ക്ക് താഴെ തളർന്നു പോയി. തുടർ ചികിത്സകൾ ആവശ്യമാണെന്നും അതിനാൽ നഷ്ടപരിഹാരമായി 10 ദിർഹം വേണമെന്നായിരുന്നു തൊഴിലാളിയുടെ ആവശ്യം.

നേരത്തെ ഈ കേസ് ലേബർ കോടതി പരിഗണിക്കുകയും 1.1 മില്യൺ ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെ തൊഴിലാളിയും കമ്പനിയും അബുദാബിയിലെ പരമോന്നത കോടതിയെ സമീപിച്ചു.

അപകടത്തിൽപെട്ട തൊഴിലാളി സബ് കോൺട്രാക്ട് കൊടുത്ത കമ്പനിയുടെ ജീവനക്കാരനാണെന്നും ഇയാൾ സുരക്ഷാ ഉപകരണങ്ങൾ ധരിച്ചിരുന്നില്ലായെന്നും ഇത് ലേബർ കോടതിയിൽ തീർപ്പാക്കേണ്ട കേസ് ആണെന്നും കമ്പനി അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

എന്നാൽ ഇത് സംബന്ധിച്ച തെളിവുകൾ ഹാജരാക്കാൻ കമ്പനി അധികൃതർക്ക് കഴിഞ്ഞില്ല. ഇതോടെ കേസിൽ നഷ്ടപരിഹാര തുക 1.5 മില്യൺ ദിർഹമാക്കി ഉയർത്തി കോടതി വിധി പറയുക ആയിരുന്നു.

Gulf news: UAE Court Fines Firm Dh1.5 Million for Worker Paralysis Case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT