fuel price hiked in UAE 
Gulf

പ്രവാസികള്‍ക്ക് ചെലവ് കൂടും; യുഎഇയില്‍ ഇന്ധനവില കൂടി, പുതിയ നിരക്കുകള്‍ അറിയാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: യുഎഇയില്‍ പെട്രോള്‍, ഡീസല്‍ നിരക്കുകളില്‍ വര്‍ധന. പുതുക്കിയ നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഓഗസ്റ്റിലെ പുതുക്കിയ നിരക്കുകള്‍ പ്രകാരം സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 3.60 ദിര്‍ഹമായിരിക്കും വില. ജൂലൈയില്‍ ഇത് 3.40 ദിര്‍ഹമായിരുന്നു. സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 3.29 ദിര്‍ഹത്തില്‍ നിന്ന് 3.49 ദിര്‍ഹമായും ഇ-പ്ലസ് പെട്രോള്‍ ലിറ്ററിന് 3.21 ദിര്‍ഹത്തില്‍ നിന്ന് 3.41 ദിര്‍ഹമായും ഉയര്‍ന്നു. ഡീസല്‍ വില ലിറ്ററിന് 3.60 ദിര്‍ഹത്തില്‍ നിന്ന് 3.80 ദിര്‍ഹമായാണ് ഉയര്‍ന്നത്.

നാലുമാസത്തെ തുടര്‍ച്ചയായ വിലവര്‍ദ്ധനവിന് ശേഷം ജൂലായില്‍ ചെറിയ രീതിയില്‍ നിരക്ക് കുറഞ്ഞെങ്കിലും ഓഗസ്റ്റില്‍ വീണ്ടും ഉയരുകയായിരുന്നു.നിലവില്‍ അമേരിക്ക - ഇറാന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമായത് ആഗോള വിപണിയിലെ എണ്ണവിലയെ ബാധിച്ചിട്ടുണ്ട്. വാഹന ഉടമകളെയും പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ കുടുംബങ്ങളെയും ഈ ഇന്ധനവില വര്‍ധന ബാധിക്കും.

എല്ലാ മാസവും അവസാനത്തോടെ യുഎഇയില്‍ ഇന്ധനവില പുനര്‍നിര്‍ണയിക്കാറുണ്ട്.രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലെ ചലനങ്ങള്‍ മുന്‍നിര്‍ത്തിയാണ് എല്ലാ മാസവും അവസാനത്തോടെ യുഎഇ ഇന്ധനവില പുനര്‍നിര്‍ണയിക്കുന്നത്. ഫെബ്രുവരിയില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതിനു ശേഷം രാജ്യത്ത് ഇന്ധനവിലയില്‍ 60 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തിയിരുന്നു.

UAE fuel price August has seen an increase of up to 20 fils per liter for petrol and diesel

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല; കണ്‍വീനറെ തള്ളി കുഞ്ഞാലിക്കുട്ടി; 'ഊരാനാകുമോയെന്ന് അറിയാന്‍ സബ്കമ്മിറ്റി റിപ്പോര്‍ട്ട് വരണം'

ജീന്‍സും ടോപ്പുമിട്ട് പൊലീസുകാരോട് തമാശ പറഞ്ഞ് ജോളി; പുതിയ മേക്കോവര്‍; കോടതിക്ക് മുന്നില്‍ തടിച്ചു കൂടി ആളുകള്‍

'ഇം​ഗ്ലണ്ട് ടീമിൽ എംഎസ് ധോനി ഇല്ല കേട്ടോ'

ഫൈറ്റ് സീനില്‍ എനിക്ക് വീഴാനുള്ള ബെഡ്ഡ് കാണാനില്ല; നോക്കിയപ്പോള്‍ സംവിധായകന്‍ അതില്‍ കിടന്നുറങ്ങുന്നു: കുഞ്ചാക്കോ ബോബന്‍

പെർഫ്യൂം കഴുത്തിൽ അടിക്കുന്ന ശീലമുണ്ടോ? ഇപ്പോഴേ നിർത്തിക്കോ, വന്ധ്യത മുതൽ കാൻസറിനു വരെ കാരണമാകുമെന്ന് ഗവേഷക