UAE launches eco-friendly steel production using green hydrogen gas.  @karun_f7
Gulf

ഹരിത സ്റ്റീൽ: ഇനി ഹൈ​ഡ്ര​ജ​ൻ ഉപയോഗിച്ചു സ്റ്റീ​ൽ നിർമ്മിക്കാം; ഗുണങ്ങളേറെ,ചെലവും കുറവ്

ഭാവിയിൽ ഗ്രീൻ സർട്ടിഫിക്കേഷനും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തി ഗ്രീൻ ഹൈഡ്രജൻ സ്റ്റീലിന് വലിയ പ്രാധാന്യം ലഭിക്കും എന്നാണ് വിലയിരുത്തൽ.

Author : സമകാലിക മലയാളം ഡെസ്ക്

അ​ബൂ​ദ​ബി: സ്റ്റീ​ൽ ഉ​ൽ​പ്പാ​ദ​ന​രം​ഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച് യു എ ഇ. ഹ​രി​ത ഹൈ​ഡ്ര​ജ​ൻ വാ​ത​കം ഉ​പ​യോ​ഗി​ച്ചു​ള്ള സ്റ്റീൽ നിർമ്മാണം ദുബൈയിൽ ആരംഭിച്ചു. അ​ബു​ദാബി​യി​ലെ ഫ്യൂ​ച്ച​ർ എ​ന​ർ​ജി സ്ഥാ​പ​ന​മാ​യ മ​സ്ദാ​റും എം​സ്റ്റീ​ലും സംയുക്തമായി ആണ് പദ്ധതി നടപ്പിലാക്കുന്നത്. പ​രി​സ്ഥി​തി സൗ​ഹൃ​ദമായ സ്റ്റീ​ൽ നിർമ്മാണമാകും ഇതിലൂടെ സാധ്യമാകുക എന്ന് അധികൃതർ അറിയിച്ചു.

സ്റ്റീ​ൽ ഉൽപ്പാദനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ചെലവ് വരുന്ന ഒരു ഘട്ടമാണ് ഇ​രു​മ്പ​യി​രി​ൽ നി​ന്ന് ഇ​രു​മ്പ് വേ​ർ​തി​രി​ക്കുന്ന പ്രക്രിയ. സാധാരണ പ്രകൃതി വാതകം ഉപയോഗിച്ചാണ് ഈ ഘട്ടം പൂർത്തിയാക്കുന്നത്. ഈ ഘട്ടത്തിൽ വൻ തോതിൽ കാർബൺ ഡയോക്സൈഡ് ഉണ്ടാകുകയും പരിസ്ഥിതി മലിനീകരണം വർധിക്കുകയും ചെയ്യുന്നു. എന്നാൽ ഹരിത ഹൈഡ്രജൻ ഉപയോഗിച്ചു ഈ പ്രക്രിയ പൂർത്തിയാക്കുമ്പോൾ ജലം മാത്രമാണ് പുറന്തള്ളുന്നത്.

ഇതിലൂടെ ലഭിക്കുന്ന ഇ​രു​മ്പ് ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദവും കാർബൺ രഹിതവുമായ 'ഹ​രി​ത സ്റ്റീൽ' നിർമ്മിക്കാം.

സാധാരണ സ്റ്റീലിനെപ്പോലെ തന്നെ ശക്തിയും ഗുണമേന്മയും ഗ്രീൻ ഹൈഡ്രജൻ സ്റ്റീലിനും ഉണ്ടാകും. വലിയ നിർമ്മാണ പദ്ധതികളിൽ കോളം, ബീം തുടങ്ങിയവയുടെ നിർമ്മാണത്തിനാകും പ്രധാനമായും ഈ സ്റ്റീൽ ഉപയോഗിക്കുക.

നിലവിൽ കെട്ടിടനിർമ്മാണത്തിന് ചെലവ് കുറവായതിനാൽ സാധാരണ സ്റ്റീലാണ് കൂടുതൽ ആളുകൾ കൂടുതൽ ഉപയോഗിക്കുന്നത്. പക്ഷേ ഭാവിയിൽ ഗ്രീൻ സർട്ടിഫിക്കേഷനും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തി ഗ്രീൻ ഹൈഡ്രജൻ സ്റ്റീലിന് വലിയ പ്രാധാന്യം ലഭിക്കും എന്നാണ് വിലയിരുത്തൽ.

ഭാവിയിൽ കെട്ടിടനിർമ്മാണത്തിലും വാഹന വ്യവസായത്തിലും ഇതിന് വലിയ പ്രാധാന്യം ലഭിക്കും. 2050ൽ കാ​ർ​ബ​ൺ വി​കി​ര​ണ​മി​ല്ലാ​ത്ത അ​ന്ത​രീ​ക്ഷം എ​ന്ന യു ​എ ഇ​യു​ടെ ല​ക്ഷ്യം കൈ​വ​രി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​ടെ ഭാഗമായി ആണ് ഈ പദ്ധതി ആരംഭിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Gulf news: UAE launches eco-friendly steel production using green hydrogen gas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT