ദുബൈ: യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്സ് മിന്റിങ് ഫാക്ടറി, ദുബൈ ഗോൾഡ് ഡിസ്ട്രിക്റ്റുമായി സഹകരിച്ച്, “പ്രൗഡ് ഓഫ് യുഎഇ” ക്യാമ്പെയ്‌ൻ ആഘോഷിക്കുന്നതിന്റെ ഭാഗമായി ലിമിറ്റഡ് എഡിഷൻ സ്വർണ്ണ, വെള്ളി സ്മാരക നാണയ ശേഖരം പുറത്തിറക്കി.
ഇൻവെസ്റ്റമെന്റ് ഗ്രേഡ് -1 ഔൺസ് സ്വർണ്ണവും വെള്ളിയും കൊണ്ട് നിർമ്മിച്ചതാണ് ഈ നാണയങ്ങൾ. നാണയ ശേഖരണം, അപൂർവ വസ്തു ശേഖരണം എന്നിവ നടത്തുന്നവർക്ക് ഏറെ മൂല്യമുള്ളവയാണ്.
ഈ ലിമിറ്റഡ് എഡിഷൻ നാണയങ്ങൾ ദുബൈ ഗോൾഡ് ഡിസ്ട്രിക്റ്റിൽ ലഭ്യമാണ്. യുഎഇയുടെ ചരിത്രത്തിലെ ഒരു നിർണായക നിമിഷത്തെ ആദരിക്കുന്ന ഒരു സൃഷ്ടി സ്വന്തമാക്കാനുള്ള അപൂർവ അവസരം ഈ നാണയങ്ങൾ നൽകുന്നു.
ലിമിറ്റഡ് എഡിഷൻ സ്വർണ്ണ, വെള്ളി സ്മാരക നാണയങ്ങളിൽ നിന്നുള്ള വരുമാനം ദുബൈ കമ്മ്യൂണിറ്റി ലൈഫ് ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി നൽകും. സാമൂഹിക ക്ഷേമം വർദ്ധിപ്പിക്കുന്നതിനായുള്ള സാമൂഹിക സംരംഭമായ ഫെർജാൻ ദുബൈയ്ക്കായിരിക്കും ഇതിൽ നിന്നുള്ള വരുമാനം ലഭിക്കുക.
കൃതജ്ഞതയുടെയും ഐക്യദാർഢ്യത്തിന്റെയും പ്രതീകമായി സൃഷ്ടിച്ച ഈ പ്രത്യേക സ്മാരക നാണയങ്ങൾ, വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ യുഎഇ പ്രകടിപ്പിച്ച അചഞ്ചലമായ പിന്തുണ, ഐക്യം, നേതൃത്വം എന്നിവയെ പ്രതിഫലിപ്പിക്കുന്നവയാണെന്ന് എമിറേറ്റ്സ് മിന്റിങ് ഫാക്ടറി ചെയർമാൻ എസ്സ അൽ ഫലാസി പറഞ്ഞു
യുഎഇ കമ്പനി നിലയിൽ, മൂല്യവും ലക്ഷ്യവും ഉൾക്കൊള്ളുന്ന രീതിയിൽ സംഭാവന നൽകേണ്ട ഉത്തരവാദിത്തം എമിറേറ്റ്സ് മിന്റിങ് ഫാക്ടറിക്ക് ഉണ്ട്. ഫെർജാൻ ദുബൈയെ പിന്തുണയ്ക്കുന്നതിലൂടെ, ഈ നേട്ടം സമൂഹത്തിലേക്ക് സ്വാധീനം ചെലുത്തുന്നതാകുകയും, തങ്ങളുടെ ജനങ്ങൾക്കും പങ്കാളികൾക്കും വേണ്ടി ശക്തമായി നിലകൊള്ളുന്ന ഒരു രാഷ്ട്രത്തിനുള്ള ആദരമായി ഓരോ നാണയവും നിലകൊള്ളുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ ദേശീയ സംരംഭം ഐക്യദാർഢ്യത്തിന്റെയും ദാനധർമ്മത്തിന്റെയും മൂല്യങ്ങൾ ഉൾക്കൊള്ളുന്നുവെന്നും യുഎഇയുടെ ദേശീയ സ്ഥാപനങ്ങളെ വ്യത്യസ്തമാക്കുന്ന സാമൂഹിക ഉത്തരവാദിത്തത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നുവെന്നും ഫെർജാൻ ദുബൈ മാനേജിങ് ഡയറക്ടർ ആലിയ അൽ ഷംലാൻ പറഞ്ഞു.
ലക്ഷ്യബോധമുള്ള കമ്മ്യൂണിറ്റി സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് ഈ നടപടി സംഭാവന ചെയ്യുന്നുവെന്നും സമൂഹത്തെ സേവിക്കുന്നതിനായി വിവിധ സ്ഥാപനങ്ങൾക്കിടയിൽ ശ്രമങ്ങൾ സംയോജിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്നുവെന്നും ആലിയ അൽ ഷംലാൻ അഭിപ്രായപ്പെട്ടു.
എമിറാത്തി പൗരരുടെ ജീവിത നിലവാരം ഉയർത്തുകയും സമൂഹത്തിലെ അംഗങ്ങളെ പോസിറ്റീവായി സ്വാധീനിക്കുകയും ചെയ്യുന്ന തരത്തിൽ സർക്കാർ സ്ഥാപനങ്ങളുമായും സ്വകാര്യമേഖലാ സ്ഥാപനങ്ങളുമായും ഫലപ്രദമായ തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കാൻ താൽപ്പര്യപ്പെടുന്നുതായും അൽ ഷംലാൻ വ്യക്തമാക്കി.
എമിറേറ്റ്‌സ് മിന്റിങ് ഫാക്ടറിയുടെയും ദുബൈ ഗോൾഡ് ഡിസ്ട്രിക്റ്റിന്റെയും സംരംഭങ്ങൾ ഈ ശ്രമങ്ങളുടെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനൊപ്പം ദുബൈ റെസിഡൻഷ്യൽ കമ്മ്യൂണിറ്റികൾക്ക് പിന്തുണ നൽകുന്ന അന്തരീക്ഷം പ്രദാനം ചെയ്യാൻ സഹായിക്കുന്ന നൂതന പദ്ധതികളെയും ആശയങ്ങളെയും പിന്തുണയ്ക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.
യുഎഇയുടെ സ്വത്വത്തിൽ നിന്നും പൈതൃകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്, ഓരോ നാണയവും കൃത്യത, ഗുണനിലവാരം, വിശദാംശങ്ങളിലേക്കുള്ള ശ്രദ്ധ എന്നിവ പ്രതിഫലിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates