പ്രതീകാത്മക ചിത്രം AI Generated
Gulf

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം

യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: ഭക്ഷണത്തില്‍ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ കൂടിയാല്‍ ഇനിമുതല്‍ യുഎഇയില്‍ പിഴ നല്‍കേണ്ടി വരും. ബ്രെഡ്, ചിപ്‌സ്, മധുരം ചേര്‍ത്ത പാലുല്‍പ്പന്നങ്ങള്‍, സംസ്‌കരിച്ച ചീസ് തുടങ്ങിയ തെരഞ്ഞെടുത്ത പാക്കറ്റ് ഭക്ഷണസാധനങ്ങള്‍ക്കാണ് ഈ നിബന്ധന ബാധകമാകുക. ഇവയുടെ അളവ് പരിമിതപ്പെടുത്തി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.

അപ്പം, ഫ്‌ലേവേര്‍ഡ് യോഗര്‍ട്ട്, ലബാന്‍, പ്രൊസസ്ഡ് ചീസ്, ചിപ്‌സ് തുടങ്ങിയവയാണ് പ്രധാനമായും ഈ പരിധിക്കിതത്തില്‍ വരുന്നത്. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ നിയമപ്രകാരം, 2030 ഡിസംബര്‍ 31-ഓടെ എല്ലാ ഉല്‍പ്പന്നങ്ങളും നിബന്ധനകള്‍ പൂര്‍ണ്ണമായും പാലിച്ചിരിക്കണം. മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 5,000 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അനാരോഗ്യകരമായ ഭക്ഷണരീതികള്‍ മൂലമുണ്ടാകുന്ന അമിതവണ്ണം, പകര്‍ച്ചവ്യാധിയല്ലാത്ത മറ്റ് രോഗങ്ങള്‍ എന്നിവ കുറയ്ക്കുകയാണ് ഈ തീരുമാനത്തിലൂടെ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നത്. പ്രാദേശികമായി നിര്‍മ്മിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ നിശ്ചിത പാക്കേജ്ഡ് ഭക്ഷണസാധനങ്ങള്‍ക്കും, ഫ്രീ സോണുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഉള്‍പ്പെടെ യുഎഇയിലുടനീളം ഇവ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും ഈ നിയമങ്ങള്‍ ബാധകമാണ്.

നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ 5,000 മുതല്‍ 5,00,000 ദിര്‍ഹം വരെ പിഴ, ആറുമാസം വരെ സ്ഥാപനം അടച്ചിടല്‍, അല്ലെങ്കില്‍ സ്ഥാപനത്തിന്റെ ലൈസന്‍സോ അംഗീകാരമോ റദ്ദാക്കല്‍ എന്നിവയാണ് ശിക്ഷാ നടപടികള്‍. ലംഘനത്തിന്റെ ഗൗരവം, സാഹചര്യം, ആവര്‍ത്തന സ്വഭാവം എന്നിവയെ ആശ്രയിച്ചായിരിക്കും ശിക്ഷാ നടപടികള്‍ തീരുമാനിക്കുക.

UAE targets salt, total sugars and fat in everyday foods, with fines of up to Dhs500,000

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടിന്റെ വിളക്കാണ് പോയത്; മനഃപൂര്‍വം ഇടിച്ചതാണോയെന്ന് സംശയം'; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം

​Jantar Mantar Protest: 'രാജിവച്ച് മാപ്പുസാക്ഷിയാകൂ, ക്ഷമിക്കാം'; ഗ്യാനേഷ് കുമാറിനോട് രാഹുൽ

'ഇരട്ടി കരുത്തോടെ ഒളിംപിക് പോരാട്ടങ്ങൾക്കായി തിരിച്ചെത്തു'; എം ശ്രീശങ്കർ ചികിത്സയ്ക്കായി ലണ്ടനിലേക്ക്

ചൊക്രമുടിയിലെ നീലവസന്തത്തിന് വിട; ഇനി 12 വർഷങ്ങൾക്ക് ശേഷം; വിരുന്നെത്തിയത് അരലക്ഷത്തിലേറെ സഞ്ചാരികൾ

'ജോസഫി’ൽ നിന്ന് ബോളിവുഡിലേക്ക്; എം പത്മകുമാറിന്റെ ആദ്യ ഹിന്ദി ചിത്രം സണ്ണി ഡിയോളിനൊപ്പം; ‘സൂര്യ’ ഫസ്റ്റ് ലുക്ക്‌