UAE visit visa rules: New minimum salary requirement to sponsor FILE
Gulf

വിസിറ്റ് വിസ: കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്പോൺസർ ചെയ്യുന്നതിന് പുതിയ പ്രതിമാസ ശമ്പള നിരക്ക് നിശ്ചയിച്ച് യുഎഇ

മൂന്ന് തരത്തിലുള്ള സ്പോൺസർഷിപ്പാണ് സാധിക്കുക. ഫസ്റ്റ് ഡിഗ്രി റിലേറ്റീവ്സ്, സെക്കൻഡ് ഡിഗ്രി റിലേറ്റീവ്സ്, തേഡ് ഡിഗ്രി റിലേറ്റീവ്സ് എന്നിങ്ങനെയാണ് അവ

സമകാലിക മലയാളം ഡെസ്ക്

ദുബൈ: യുഎഇയിൽ സന്ദർശന (വിസിറ്റ്) വിസയിൽ സുഹൃത്തിനെയോ ബന്ധുവിനെയോ സ്പോൺസർ ചെയ്യുന്നത് ഇപ്പോൾ സ്പോൺസറുടെ വരുമാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. കുറഞ്ഞ പ്രതിമാസ ശമ്പള ആവശ്യകതകൾ നിറവേറ്റുന്നുണ്ടെങ്കിൽ, താമസക്കാർക്ക് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കൊണ്ടുവരാൻ കഴിയും.

ബന്ധത്തെ ആശ്രയിച്ച്, താമസക്കാർക്ക് അവരുടെ സന്ദർശനങ്ങൾ സ്പോൺസർ ചെയ്യാൻ കഴിയണമെങ്കിൽ പ്രതിമാസം 4,000 ദിർഹം, 8,000 ദിർഹം അല്ലെങ്കിൽ 15,000 ദിർഹം ശമ്പളമായി ലഭിക്കണം.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) വരുമാന ആവശ്യകതകളെ അടിസ്ഥാനമാക്കി ഇത് വിശദീകരിക്കാം.

മൂന്ന് തരത്തിലുള്ള സ്പോൺസർഷിപ്പാണ് സാധിക്കുക. ഫസ്റ്റ് ഡിഗ്രി റിലേറ്റീവ്സ്, സെക്കൻഡ് ഡിഗ്രി റിലേറ്റീവ്സ്, തേഡ് ഡിഗ്രി റിലേറ്റീവ്സ് എന്നിങ്ങനെയാണ് അവ. ഇത് കുടുംബാംഗങ്ങൾ,അടുത്തബന്ധുക്കൾ, സുഹൃത്തുക്കൾ അല്ലെങ്കിൽ ബന്ധുത്വം ഇല്ലാത്തവർ എന്നിങ്ങനെ തരം തിരിച്ചാണ് നിശ്ചയിച്ചിട്ടുള്ളത്.

സന്ദർശന വിസയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് ബന്ധുത്വവുമായി ബന്ധപ്പെട്ട് തെളിവ് നൽകേണ്ടതുണ്ട്.

പുതുക്കിയ വ്യവസ്ഥകൾ അനുസരിച്ച്:

ഫസ്റ്റ് ഡിഗ്രി ബന്ധുക്കൾ - അച്ഛൻ, അമ്മ, ഭാര്യ,ഭർത്താവ്, മകൻ, മകൾ.

-ഇവർക്ക് വിസിറ്റ് വിസ നൽകണമെങ്കിൽ സ്പോൺസറിന് പ്രതിമാസം കുറഞ്ഞത് 4,000 ദിർഹം ശമ്പളം ലഭിക്കണം.

സെക്കൻഡ് ഡിഗ്രി ബന്ധുക്കൾ - സഹോദരങ്ങൾ, മുത്തശ്ശി, മുത്തശ്ശൻ,പേരക്കുട്ടികൾ.

- ഇവരിലാർക്കെങ്കിലും വിസിറ്റ് വിസ നൽകണമെങ്കിൽ സ്പോൺസറിന് പ്രതിമാസം കുറഞ്ഞത് 8,000 ദിർഹം ശമ്പളം ലഭിക്കണം.

തേഡ് ഡിഗ്രി ബന്ധുക്കൾ - അമ്മാവൻ, അമ്മായി, കസിൻസ്.

— ഇവരിലാർക്കെങ്കിലും വിസിറ്റ് വിസ നൽകണമെങ്കിൽ സ്പോൺസറിന് പ്രതിമാസം കുറഞ്ഞത് 8,000 ദിർഹം ശമ്പളം ലഭിക്കണം

സുഹൃത്തുക്കൾ (ബന്ധുക്കൾ അല്ലാത്തവർ).

— ഇവരിലാർക്കെങ്കിലും വിസിറ്റ് വിസ നൽകണമെങ്കിൽ സ്പോൺസറിന് പ്രതിമാസം കുറഞ്ഞത് 15,000 ദിർഹം ശമ്പളം ലഭിക്കണം.

അപേക്ഷകർ ചെയ്യേണ്ട കാര്യങ്ങൾ:

അപേക്ഷകർക്ക് കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ള പാസ്‌പോർട്ട് ഉണ്ടാകണം

മടക്ക യാത്രാ ടിക്കറ്റ് എടുത്തിരിക്കണം.

സുതാര്യത വർദ്ധിപ്പിക്കുക, സാമ്പത്തിക വൈവിധ്യവൽക്കരണത്തെ പിന്തുണയ്ക്കുക, കഴിവുള്ള വ്യക്തികളെ യുഎഇയിലേക്ക് ആകർഷിക്കുക എന്നിവ ലക്ഷ്യമിട്ട് ഐസിപി അവതരിപ്പിച്ച വിശാലമായ മാറ്റങ്ങളുടെ ഭാഗമാണ് സ്പോൺസർമാരുടെ പ്രതിമാസ ശമ്പള നിരക്ക് മാനദണ്ഡമെന്ന് അധികൃതർ വ്യക്തമാക്കി.

Gulf News: Sponsoring a friend or relative on a UAE visit visa is now linked to the sponsor's income. Residents can bring in relatives up to the third degree or even friends, provided they meet the minimum monthly salary requirements, Depending on the relationship.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ഥലവും സമയവും തീരുമാനിക്കൂ...', പരസ്യ സംവാദത്തിനുള്ള കോൺ​ഗ്രസ് വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി

രണ്ട് മക്കളേയും പ്ലാന്‍ ചെയ്ത് ഒരേസമയം ലോഞ്ച് ചെയ്തതാണോ എന്ന് അമ്മയോട് പലരും ചോദിച്ചിട്ടുണ്ട്; സംഭവിച്ചത് എന്തെന്ന് ഇന്ദ്രജിത്ത്

'പള്‍സര്‍ സുനിയുടെ ക്രൂര പ്രവൃത്തികള്‍', വീഡിയോ കാണാൻ ക്ഷണിച്ച് ദിലീപ്; പൊലീസിനെ ആക്രമിക്കാനും പദ്ധതിയിട്ടു

സോവറിന്‍ ഗോള്‍ഡ് ബോണ്ട് വാങ്ങാന്‍ പദ്ധതിയുണ്ടോ?, സ്വര്‍ണ ഇടിഎഫുമായുള്ള വ്യത്യാസമെന്ത്?, നേട്ടം ഇങ്ങനെ

രണ്ടേ രണ്ട് ചേരുവകൾ, വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാനുള്ള റെസിപ്പി

SCROLL FOR NEXT