പ്രതീകാത്മക ചിത്രം  
Gulf

യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്; റെഡ് അലര്‍ട്ട്, റോഡുകളില്‍ വേഗപരിധി കുറച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

അബുദാബി: യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞിന് സാധ്യതയെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ തെക്കന്‍ മേഖലകളില്‍ കാഴ്ചാപരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ ഇടങ്ങളില്‍ കാലാവസ്ഥാ വിഭാഗം റെഡ്, യെല്ലോ അലേര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്.

ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും റോഡുകളിലെ ഡിജിറ്റല്‍ ബോര്‍ഡുകളില്‍ തെളിയുന്ന വേഗപരിധി കൃത്യമായി പിന്തുടരണമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി.

മൂടല്‍മഞ്ഞ് മൂലം കാഴ്ചപരിധി കുറയുന്ന മേഖലകളില്‍ റോഡുകളിലെ ഡിജിറ്റല്‍ ബോര്‍ഡുകള്‍ വഴി വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറച്ചിട്ടുണ്ട്. റോഡുകളിലെ ഇലക്ട്രോണിക് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന, മാറിക്കൊണ്ടിരിക്കുന്ന വേഗത പരിധികള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

രാത്രിയിലും നാളെ രാവിലെയോടെയും തീരദേശ, ആഭ്യന്തര മേഖലകളില്‍ ഈര്‍പ്പം വര്‍ധിക്കാനും മൂടല്‍മഞ്ഞ് തുടരാനും സാധ്യതയുണ്ട്. രാജ്യത്ത് താപനില 19 ഡിഗ്രി സെല്‍ഷ്യസിനും 39 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. അബുദാബിയില്‍ കുറഞ്ഞ താപനില 26 ഡിഗ്രിയും ദുബൈയില്‍ 27 ഡിഗ്രിയും റാസല്‍ഖൈമയില്‍ 23 ഡിഗ്രിയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 10 മുതല്‍ 20 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുന്ന കാറ്റ് ചില സമയങ്ങളില്‍ 35 കിലോമീറ്റര്‍ വരെ വേഗം കൈവരിച്ചേക്കാം.

UAE weather: Red alert issued for fog as visibility drops

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചില കാലിടര്‍ച്ചകള്‍ പറ്റി, എന്നുവച്ച് രാഹുലിനെ ആയുഷ്‌കാലം മുഴുവന്‍ മാറ്റി നിര്‍ത്താനാവില്ല: കെ ബാബു

പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിലെ അപാകതകൾ; 6-ന് പാലക്കാട് ഹർത്താൽ പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച

എഫ്ഡിയേക്കാള്‍ നേട്ടം; ഫ്‌ളോട്ടിങ് റേറ്റ് ബോണ്ട് 2034 പലിശനിരക്ക് ഉയര്‍ത്തി

നായികയായുള്ള ക്ഷണം നസ്രിയ മൂന്ന് തവണ നിരസിച്ചു; നാലാമത്തെ ശ്രമത്തിൽ സമ്മതം, വെളിപ്പെടുത്തി സൂര്യ

'34,000' സീറ്റ്; ഇന്ത്യ- പാക് ലോകകപ്പ് 'ബ്ലോക്ക്ബസ്റ്റര്‍' ടിക്കറ്റ് കാത്ത് '84 ലക്ഷം' ആരാധകര്‍!