Win Dh300,000 in Dubai Home Garden Contest  @DCoopc92060
Gulf

നിങ്ങളുടെ പൂന്തോട്ടം മനോഹരമാണോ?, എങ്കിൽ 24 ലക്ഷം സമ്മാനം നേടാം

ഔട്ട്‌ഡോർ പൂന്തോട്ട സ്ഥലമുള്ള വ്യക്തികൾക്കാണ് മത്സരത്തിന് മുൻഗണന നൽകുന്നത്. ഇൻഡോർ അല്ലെങ്കിൽ റൂഫ്‌ടോപ്പ് ഗാർഡനുകൾക്ക് ഉള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: മനോഹരമായ പൂന്തോട്ടങ്ങൾ നിങ്ങളുടെ വീട്ടിൽ ഉണ്ടോ?, എങ്കിൽ മൂന്ന് ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരം. മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന 'ദുബൈ ഹോം ഗാർഡൻ' എന്ന പ്രത്യേക മത്സരത്തിലൂടെയാണ് ഈ സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരം ലഭിക്കുന്നത്.

ദുബൈയിൽ താമസിക്കുന്ന എല്ലാവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. ഔട്ട്‌ഡോർ പൂന്തോട്ട സ്ഥലമുള്ള വ്യക്തികൾക്കാണ് മത്സരത്തിന് മുൻഗണന നൽകുന്നത്. ഇൻഡോർ അല്ലെങ്കിൽ റൂഫ്‌ടോപ്പ് ഗാർഡനുകൾക്ക് ഉള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

രാജ്യത്തെ കാലാവസ്ഥ മാറ്റങ്ങൾക്ക് അനുയോജ്യമായ സസ്യങ്ങൾ നട്ട് പരിപാലിക്കുക,ജലം പാഴാക്കാതിരിക്കുക, സാധ്യമാകുന്ന രീതികളിലൂടെ എനർജി പുനരുപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് വീട്ടുടമകളെ പ്രോത്സാഹിപ്പിക്കുകയാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.

മത്സരത്തിൽ പങ്കെടുക്കാനുള്ള അപേക്ഷകൾ 2025 ഡിസംബർ 21 വരെ നൽകാം. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന പൂന്തോട്ടങ്ങൾ അടുത്ത വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വിധികർത്താക്കൾ സന്ദർശിക്കും. വിശദമായ പരിശോധനകൾ സംഘം നിങ്ങളുടെ പൂന്തോട്ടത്തിൽ നടത്തും.

2026 മാർച്ചിൽ നടക്കുന്ന പരിപാടിയിൽ വച്ച് വിജയികളെ പ്രഖ്യാപിക്കും. വിവിധ ക്യാറ്റഗറികളിലായി100,000 മുതൽ 10,000 ദിർഹത്തിന്റെ സമ്മാനം വരെ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Gulf news: Transform Your Garden, Win Dh300,000 in Dubai’s Home Garden Contest.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവിവാഹിതനായ പുരുഷന്‍ ഒന്നിലധികം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ എന്താണ് തെറ്റ്'; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി

അത്താഴം കഴിഞ്ഞ് മധുരം കഴിക്കാൻ തോന്നാറുണ്ടോ?

ഏറ്റവും കൂടുതൽ ഫൈബറുള്ള പഴങ്ങൾ ഇതാണ്

ടി20 ലോകകപ്പ്: ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിച്ചാൽ പാകിസ്ഥാൻ 'കുടുങ്ങും', കാത്തിരിക്കുന്നത് 320 കോടി രൂപ പിഴ

മുളങ്കൂമ്പ് കഴിച്ചിട്ടുണ്ടോ? ഗുണങ്ങൾ അറിഞ്ഞാൽ പാഴാക്കില്ല

SCROLL FOR NEXT