Gulf

പ്രവാസികള്‍ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ട: വിദേശകാര്യ വകുപ്പ് 

പ്രവാസി ഇന്ത്യക്കാരുടെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്ന് ബാങ്കുകളോട് നിര്‍ദേശിക്കാന്‍ വിദേശകാര്യ മന്ത്രാലയം ധനവുപ്പിനോട് അഭ്യര്‍ത്ഥിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ നാട്ടിലെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലം. പ്രവാസി ഇന്ത്യക്കാരുടെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്ന് ബാങ്കുകളോട് നിര്‍ദേശിക്കാന്‍ വിദേശകാര്യ മന്ത്രാലയം ധനവുപ്പിനോട് അഭ്യര്‍ത്ഥിച്ചു. 

എന്‍ആര്‍ഇ/എന്‍ആര്‍ഒ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധപ്പെടുത്തണമെന്ന് ബാങ്കുകള്‍ നിര്‍ബന്ധം പിടിക്കുന്നതായി അനവധി പരാതികളാണ് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍.

ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ ഇളവുകള്‍ നല്‍കുകയോ വിദേശ രാജ്യങ്ങളുടെ എംബസികളില്‍ ആധാര്‍ രജിസ്‌ട്രേഷനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയോ ചെയ്യണം എന്നുമായിരുന്നു പ്രവാസികളുടെ പ്രധാന രണ്ട് ആവശ്യങ്ങള്‍. 

റിട്ടേണുകളില്‍ ആധാര്‍ നമ്പര്‍ അടയാളപ്പെടുത്തണമെന്ന വ്യവസ്ഥയില്‍ നിന്ന് വിദേശ ഇന്ത്യക്കാരെ ഒഴിവാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആധാര്‍ കാര്‍ഡും പാന്‍ നമ്പരും ബന്ധിപ്പണം എന്ന വ്യവസ്ഥയിലും ഇളവുണ്ട്. 

രാജ്യത്ത് സ്ഥിരതാമസക്കാരായ വ്യക്തികള്‍ക്ക് മാത്രമേ ആധാര്‍ കാര്‍ഡിന് അര്‍ഹതയുള്ളു എന്നാണ് നിയമം. അതുകൊണ്ടുതന്നെ ആദായ നികുതി നിയമത്തിലെ 139എഎ വകുപ്പ്് പ്രകാരം പ്രവാസികള്‍ ആദായനികുതി റിട്ടേണില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കണമെന്നില്ല. എന്നാല്‍ ഇത് വകവയ്ക്കാതെ ബാങ്കുകള്‍ ആധാര്‍ നമ്പര്‍ ചോദിക്കുന്നുവെന്നാണ് പ്രവാസികളുടെ പരാതി. സര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നല്‍കാത്താതു കൊണ്ടാണ് ഹാജരാക്കാന്‍ കഴിയാത്തത് എന്ന വസ്തുത ബാങ്കുകള്‍ അംഗീകരിക്കുന്നില്ലെന്നും പ്രവാസികള്‍ പരാതി പറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT