India

അയോധ്യ കേസ് ചൊവ്വാഴ്ച പരിഗണിക്കില്ല; തീയതി പിന്നീട്

അയോധ്യ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. ഈ മാസം 29 മുതല്‍ കേസില്‍ വാദം കേള്‍ക്കുമെന്ന തീരുമാനമാണ് പരമോന്നത നീതിപീഠം മാറ്റിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അയോധ്യ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. ഈ മാസം 29 മുതല്‍ കേസില്‍ വാദം കേള്‍ക്കുമെന്ന തീരുമാനമാണ് പരമോന്നത നീതിപീഠം മാറ്റിയത്. സുപ്രീം കോടതി രജിസ്ട്രാര്‍ സര്‍ക്കുലറിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കേസില്‍ വാദം കേള്‍ക്കുന്ന ഭരണഘടനാ ബഞ്ചിലെ അംഗമായ ജസ്റ്റിസ് എസ്എ ബോബ്‌ഡെ അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിയത്. പുതിയ തീയതി സുപ്രീം കോടതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.  

നേരത്തെ രൂപീകരിച്ചിരുന്ന ബഞ്ചില്‍ നിന്ന് ജസ്റ്റിസ് യുയു ലളിത് പിന്‍മാറിയതിനെ തുടര്‍ന്ന് ഈയടുത്ത ദിവസം കേസ് പരിഗണിക്കുന്ന ഭരണഘടനാ ബഞ്ച് പുനഃസംഘടിപ്പിച്ചിരുന്നു. നേരത്തെ മുസ്ലിം സംഘടനകളുടെ അഭിഭാഷകന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഭരണഘടനാ ബഞ്ചില്‍ നിന്ന് യുയു ലളിത് പിന്‍മാറിയത്. 

ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരാണ് പുതിയ ബഞ്ചിലേക്ക് എത്തിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ പുതിയ ബഞ്ചില്‍ ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്എ നസീര്‍ എന്നിവരാണുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ