India

നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു

ബംഗളൂരു തെരഞ്ഞടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് നടി ബിജെപിയില്‍ ചേര്‍ന്നത്. സംസ്ഥാനത്തെ പ്രമുഖ നേതാക്കന്‍മാരും വാര്‍ത്താ സമ്മേളനത്തില്‍ ഭാവനയ്‌ക്കൊപ്പമുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളുരൂ: കന്നടയിലെ പ്രശസ്ത സിനിമാ നടി  ഭാവന ബിജെപിയില്‍ ചേര്‍ന്നു. ബംഗളൂരു തെരഞ്ഞടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് നടി ബിജെപിയില്‍ ചേര്‍ന്നത്. സംസ്ഥാനത്തെ പ്രമുഖ നേതാക്കന്‍മാരും വാര്‍ത്താ സമ്മേളനത്തില്‍ ഭാവനയ്‌ക്കൊപ്പമുണ്ടായിരുന്നു. നേരത്തെ കോണ്‍ഗ്രസിനൊപ്പമായിരുന്നു ഭാവന.

കര്‍ണാടകയില്‍ ഏറെ ആരാധകരുള്ള നടിയാണ് ഭാവന. മികച്ച നടിക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരവും ഭാവനയ്ക്ക് ലഭിച്ചിരുന്നു. 2013ലെ നിയമസഭാ തെരഞ്ഞടുപ്പിലും 2014 ലെ ലോക്‌സഭാ തെരഞ്ഞടുപ്പിലും കോണ്‍ഗ്രസിന്റെ പ്രചരണരംഗത്തെ പ്രമുഖമുഖമായിരുന്നു ഭാവന. ഭാവനയുടെ പാര്‍ട്ടി മാറ്റം വലിയ സഹായകമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്‍

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ