India

വിരാട് കൊഹ് ലിയും അനുഷ്‌കയും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു(വീഡിയോ)

വിവാഹിതനായ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റ്ന്‍ വിരാട് കൊഹ്‌ലിയും ഭാര്യ അനുഷ്‌ക ശര്‍മയും  പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു - വ്യാഴാഴ്ച നടക്കുന്ന കല്യാണ വിരുന്നിലേക്ക് ഇരുവരം മോദിയെ ക്ഷണിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവാഹിതനായ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റ്ന്‍ വിരാട് കൊഹ്‌ലിയും ഭാര്യ അനുഷ്‌ക ശര്‍മയും  പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. ബുധനാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയായിരുന്നു സന്ദര്‍ശനം. വ്യാഴാഴ്ച നടക്കുന്ന കല്യാണ വിരുന്നിലേക്ക് ഇരുവരം മോദിയെ ക്ഷണിച്ചു. സന്ദര്‍ശനത്തിനിടെ മോദി ഇരുവര്‍ക്ക് വിവാഹ മംഗളങ്ങള്‍ നേര്‍ന്നു. 

ഇറ്റലിയിലെ ഹണിമൂണിന് ശേഷം ബുധനാഴ്ചയാണ് ദമ്പതികള്‍ ദില്ലിയില്‍ മടങ്ങിയെത്തിയത്. 21ന് ദില്ലിയിലെ ഹോട്ടല്‍ താജ് പാലസിലാണ് വിവാഹ വിരുന്ന്. ഡിസംബര്‍ 26 ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കുമായി വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പോകും ദക്ഷിണാഫ്രിക്കയില്‍ വച്ചായിരിക്കും ഇരുവരും ന്യൂയിര്‍ ആഘോഷിക്കുക

ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇറ്റലിയില്‍ വച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും വിവാഹിതരായത്. ഡിസംബര്‍ 11 അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഇരുവരുടെയും വിവാഹത്തില്‍ പങ്കെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍