India

വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ എല്ലാ എംപിമാരും രാജിവെക്കും 

ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ രാജിവെക്കുന്നു. ബജറ്റ് സമ്മേളനം തീരുന്ന ദിവസം രാജി വെക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡെല്‍ഹിയില്‍ നിരാഹാരം തുടങ്ങുമെന്നും വൈഎസ്ആര്‍സി അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം മുതലാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നത്. പാര്‍ലമെന്റില്‍ നിന്ന് ആന്ധ്രഭവനു മുന്നിലേക്കു പ്രകടനമായെത്തിയായിരിക്കും നിരാഹാരം ആരംഭിക്കുക. ആറ് ലോക്‌സഭാ എംപിമാരാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിനുള്ളത്. ബജറ്റ് സമ്മേളനം അവസാനിക്കുന്ന ഏപ്രില്‍ അഞ്ചിന് ഇവരെല്ലാം രാജി പ്രഖ്യാപിക്കും.

ആന്ധ്രയിലും പ്രതിഷേധം ശക്തമാക്കാന്‍ പാര്‍ട്ടി തലത്തില്‍ തീരുമാനമായിട്ടുണ്ട്. ഡല്‍ഹിയില്‍ സമരം തുടങ്ങുന്ന അന്നു മുതല്‍ ആന്ധ്രയിലും നിരാഹാരം ആരംഭിക്കും. വിദ്യാര്‍ഥികള്‍ സര്‍വകലാശാലകളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ വിവിധ മണ്ഡലങ്ങളിലുമായിരിക്കും നിരാഹാരമിരിക്കുക. വൈഎസ്ആര്‍ കോണ്‍ഗ്രസിനു കീഴിലെ എല്ലാ വിഭാഗങ്ങളും നിരാഹാരത്തില്‍ പങ്കാളികളാകുമെന്നും ജഗന്‍ മോഹന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇം​ഗ്ലീഷ് പേസർ വിരമിച്ചു!

മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത