രജൗറിയില്‍ ഭീകരരെ നേരിടുന്ന സൈനികര്‍/പിടിഐ 
India

രജൗറിയില്‍ തിരിച്ചടിച്ച് സൈന്യം, ഒരു ഭീകരനെ വധിച്ചു; ഓപ്പറേഷന്‍ ത്രിനേത്ര തുടരുന്നു

അഞ്ചു സൈനികര്‍ വീരമൃത്യു വരിച്ച രജൗറിയില്‍ ഭീകരര്‍ക്കെതിരെ തിരിച്ചടിച്ച് സൈന്യം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഞ്ചു സൈനികര്‍ വീരമൃത്യു വരിച്ച രജൗറിയില്‍ ഭീകരര്‍ക്കെതിരെ തിരിച്ചടിച്ച് സൈന്യം. 'ഓപ്പറേഷന്‍ ത്രിനേത്ര'യില്‍ പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഒരാള്‍ക്ക് പരിക്കേറ്റതായും സൂചനകളുണ്ട്. നിരവധി ആയുധങ്ങള്‍ സൈന്യം കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

വനത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്തുന്നതിനായി ഓപ്പറേഷന്‍ ത്രിനേത്ര പുരോഗമിക്കുകയാണ്. രജൗറിക്കു പുറമേ ബരാമുള്ളയിലും ഒരു ഭീകരനെ കീഴ്‌പ്പെടുത്തിയിട്ടുണ്ട്. 

ഇന്നലെ ഭീകരര്‍ നടത്തിയ സ്‌ഫോടനത്തില്‍ അഞ്ചു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ജമ്മുവിലെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും

വൈദ്യുതി പ്രതിസന്ധി: ബാറ്ററി സംഭരണം താല്‍ക്കാലിക ആശ്വാസം മാത്രം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളാണ് ശാശ്വത പരിഹാരമെന്ന് വിദഗ്ധര്‍

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം