പ്രതീകാത്മക ചിത്രം 
India

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വന്ന പത്തുപേരെ കാണാനില്ല, ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ബംഗളൂരു കോര്‍പ്പറേഷന്‍ 

രാജ്യത്ത് ഒമൈക്രോണ്‍ ആശങ്ക നിലനില്‍ക്കേ, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയ കുറഞ്ഞത് 10 വിദേശ യാത്രക്കാരെ കാണാനില്ലെന്ന് ബംഗളൂരു കോര്‍പ്പറേഷന്‍

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: രാജ്യത്ത് ഒമൈക്രോണ്‍ ആശങ്ക നിലനില്‍ക്കേ, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയ കുറഞ്ഞത് 10 വിദേശ യാത്രക്കാരെ കാണാനില്ലെന്ന് ബംഗളൂരു കോര്‍പ്പറേഷന്‍. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം ആരോഗ്യവകുപ്പ് തുടരുകയാണ്. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചതായി ബംഗളൂരു കോര്‍പ്പറേഷന്‍ അറിയിച്ചു.

കഴിഞ്ഞദിവസം ബംഗളൂരുവില്‍ എത്തിയ രണ്ടുപേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ആദ്യമായി ഒമൈക്രോണ്‍ സ്ഥിരീകരിച്ചത് കര്‍ണാടകയിലാണ്. അതിനാല്‍ അതീവ ജാഗ്രതയിലാണ് സംസ്ഥാനം. 

സംസ്ഥാനത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതോടെ, റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞദിവസങ്ങളില്‍ ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയ വിദേശ യാത്രക്കാരെ കണ്ടെത്താനുള്ള ശ്രമം അധികൃതര്‍ ആരംഭിച്ചിരിക്കുകയാണ്. അതിനിടെയാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് എത്തിയ കുറഞ്ഞത് പത്തു വിദേശ യാത്രക്കാരെ കണ്ടെത്താനുണ്ടെന്ന് ബംഗളൂരു കോര്‍പ്പറേഷന്‍ അറിയിച്ചത്. 

ഇവരെ കണ്ടെത്തുന്നതിനുള്ള ട്രാക്കിങ് പ്രക്രിയ നടന്നുവരികയാണ്. ട്രാക്ക് ചെയ്ത് കണ്ടെത്തുക എന്നത് തുടര്‍ച്ചയായ പ്രവര്‍ത്തനമാണ്. ഫോണില്‍ വിളിച്ചിട്ട് പ്രതികരിക്കാത്തവരെ കണ്ടെത്തുന്നതിന് പ്രോട്ടോക്കോള്‍  അനുസരിച്ച് സ്വീകരിക്കേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലിക കമ്മീഷണര്‍ ഗൗരവ് ഗുപ്ത അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT