പ്രതീകാത്മക ചിത്രം 
India

16കാരി ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പരാതി കൊടുത്ത വൈരാഗ്യത്തില്‍ 10 വര്‍ഷത്തിന് ശേഷം ചുട്ടുകൊന്നു, പ്രതികള്‍ക്ക് ജീവപര്യന്തം

പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യാത്തതിലും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താത്തതിലെ വീഴ്ചയും കോടതി ചൂണ്ടിക്കാട്ടി

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ദലിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ദിവസങ്ങളോളം തടങ്കലില്‍ പാര്‍പ്പിച്ച് ബലാത്സംഗം ചെയ്യുകയും പിന്നീട് തീകൊളുത്തി കൊലപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം. 16 കാരിയെയാണ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മുകേഷ് യാദവ്, രാം ബാബു എന്നീ രണ്ട് പ്രതികള്‍ക്കാണ് കോടതി ജീവപര്യന്തം വിധിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് പരാതി കൊടുത്ത വൈരാഗ്യത്തില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് തീ കൊളുത്തി കൊലപ്പെടുത്തിയത്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യാത്തതിലും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താത്തതിലെ വീഴ്ചയും കോടതി ചൂണ്ടിക്കാട്ടി. ബുഡൗണിലെ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പോക്‌സോ നിയമപ്രകാരം രണ്ട് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പെണ്‍കുട്ടിയുടെ മൊഴി കൃത്യമായി രേഖപ്പെടുത്തി കോടതിയില്‍ നല്‍കിയിട്ടില്ലെന്നും അഡീഷണല്‍ ഡിസ്ട്രിക്ട് ഗവണ്‍മെന്റ് കൗണ്‍സല്‍ അതുല്‍ സിങ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് ഗുരുതര പിഴവ് ; മൂന്ന് നീറ്റ് പരീക്ഷകൾ വീണ്ടും നടത്തും, തീയതി അറിയാം

'ഞാൻ‌ വിരമിക്കുന്നു, ഇത് അവസാന സീസൺ'! ഞെട്ടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

‘ചേട്ടൻ and ഏട്ടൻ’; മോഹൻലാലിനൊപ്പം സഞ്ജുവിന്റെ 'സർപ്രൈസ്' സെൽഫി! സിനിമയിലേക്ക്?

'ഇനിയൊന്ന് ഉറങ്ങട്ടെ'! സെഞ്ച്വറി 'വഴി' വിവരിച്ച് ദേവ്ദത്ത് പടിക്കൽ

'ക്യാപ്ച്ച' പരിശോധനയുടെ പേരില്‍ സൈബര്‍ തട്ടിപ്പ് വ്യാപിക്കുന്നു; മുന്നറിയിപ്പുമായി കേരള പൊലീസ്