FSSAI - ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ file
India

'100 ശതമാനം' തെറ്റിദ്ധരിപ്പിക്കല്‍; ഭക്ഷ്യവസ്തുക്കളില്‍ അവകാശവാദം വേണ്ടെന്ന് എഫ്എസ്എസ്എഐ

നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ല

Author : കവിത ബജെലി ദത്ത്

ന്യൂഡല്‍ഹി: ഭക്ഷ്യ പദാര്‍ഥങ്ങളുടെ ലേബലിങ്ങിലും പരസ്യങ്ങളിലും ഉള്‍പ്പെടെ '100%' എന്ന് ഉപയോഗിക്കുന്നതിനെതിരെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) (FSSAI) . ഇത്തരം അവകാശവാദം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. ഭക്ഷ്യ ലേബലുകള്‍, പാക്കേജിങ്ങ്, പരസ്യങ്ങള്‍ എന്നിവയില്‍ ഇത്തരം വാക്കിന്റെ ഉപയോഗം വേണ്ടെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കുന്നു.

ഭക്ഷ്യ വസ്തുക്കളുമായി ബന്ധപ്പെട്ട് '100%' എന്ന പദം കഴിഞ്ഞ കാലങ്ങളിലായി വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ല. ഇത്തരം അവകാശവാദങ്ങള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നവയാണ് എന്നും എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറയുന്നു.

2018 ലെ ഭക്ഷ്യ സുരക്ഷയും നിലവാരവും (പരസ്യവും ക്ലെയിമുകളും) ചട്ടങ്ങള്‍, 2006 ലെ ഭക്ഷ്യ സുരക്ഷയും നിലവാര നിയമം എന്നിവയില്‍ '100%' എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, ഇതേനിയമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പരസ്യമോ അവകാശവാദമോ നല്‍കുന്നതിനെ കൃത്യമായി തടയുകയും ചെയ്യുന്നുണ്ട്. ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് നല്‍കുന്ന എല്ലാ അവകാശവാദങ്ങളും സത്യസന്ധവും വ്യക്തവുമാകണം എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. '100%' എന്ന പദം വ്യക്തമായോ മറ്റ് വിവരണങ്ങളുമായോ ബന്ധപ്പെട്ടുത്തി ഉപയോഗിക്കുന്നത് പരിശുദ്ധി,േ ഗുണമേന്മ എന്നിവയെ തെറ്റായി സൂചിപ്പിക്കുന്നതാണ് എന്നും എഫ്എസ്എസ്എഐ പ്രസ്താവനയില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT