ഫയല്‍ ചിത്രം 
India

പ്രതിദിന കോവിഡ് മരണം ആയിരമാകാം, അടുത്ത രണ്ടാഴ്ച നിര്‍ണായകം; മഹാരാഷ്ട്രയില്‍ മുന്നറിയിപ്പ് 

പ്രതിദിനം ശരാശരി ആയിരം പേര്‍ വീതം കോവിഡ് ബാധിച്ച് മരിച്ചേക്കാമെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകം. പ്രതിദിനം ശരാശരി ആയിരം പേര്‍ വീതം കോവിഡ് ബാധിച്ച് മരിച്ചേക്കാമെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. കോവിഡ് വ്യാപനം തടയുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

നിലവില്‍ രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി നേരിടുന്നത് മഹാരാഷ്ട്രയിലാണ്.  മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 30,000ലധികം കേസുകളാണ് ഇന്നലെ രേഖപ്പെടുത്തിയത്. കേസുകളില്‍ പുനെ ജില്ലയാണ് മുന്നില്‍. പുനെയില്‍ 61,125 പേരാണ് ചികിത്സയില്‍ കഴിയുന്നത്. നാഗ്പൂര്‍ (47,707), മുംബൈ( 32,927) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. പല ജില്ലകളിലും ചികിത്സാസൗകര്യങ്ങളുടെ കുറവുണ്ട്. കോവിഡ് വ്യാപനം തടയാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത 11 ദിവസത്തിനിടെ മരണസംഖ്യ 64,000 കടന്നേക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ആഴ്ചയില്‍ ശരാശരി ഒരു ശതമാനം എന്ന കണക്കിന് ഉയരുന്ന വൈറസ് ബാധയെ അടിസ്ഥാനമാക്കിയാണ് ആരോഗ്യവകുപ്പിന്റെ പ്രവചനം. മരണനിരക്കായ 2.27 ശതമാനത്തെ അടിസ്ഥാനമാക്കിയാല്‍ മരണസംഖ്യ 64,000 കടക്കാം. നിലവില്‍ കോവിഡ് കേസുകള്‍ 28 ലക്ഷം കടന്നിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ അടുത്ത രണ്ടാഴ്ചക്കിടെ പ്രതിദിനം ശരാശരി ആയിരം പേര്‍ വീതം കോവിഡ് ബാധിച്ച് മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. 

ഇതിനെ തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. മോശം സാഹചര്യത്തെ നേരിടാന്‍ കൂടുതല്‍ ബെഡ്ഡുകളും ഓക്‌സിജന്‍ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ടെന്നും ആരോഗ്യവകുപ്പ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരം​ഗ' സമര 'തരം​ഗം', പിണറായിക്ക് ഇഡി സമന്‍സ്, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്