ബന്ധുവിനൊപ്പം താമസിക്കാനെത്തിയ 13 കാരന്‍ പ്രിയങ്ക കോത്താരിയുടെ ഫ്ളാറ്റില്‍ കയറി പണവും സ്വര്‍ണവും മോഷ്ടിക്കുകയായിരുന്നു പ്രതീകാത്മക ചിത്രം
India

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍

കെട്ടിടത്തിലെ മൂന്നാംനിലയില്‍നിന്ന് പൈപ്പ് വഴി ഊര്‍ന്നിറങ്ങിയാണ് 13 കാരന്‍ ഒന്നാംനിലയിലെ ഫ്ളാറ്റില്‍ മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഗാന്ധിനഗര്‍: വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിനായി ആഢംബര ഫ്‌ളാറ്റില്‍ നിന്ന് പത്തുലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച് 13 കാരന്‍. ഗുജറാത്തിലെ സൂറത്തില്‍ പിപ്ലോഡിലെ ഫ്ളാറ്റിലാണ് 13 കാരന്‍ 'അതിസാഹസികമായ' രീതിയില്‍ കവര്‍ച്ച നടത്തിയത്. സംഭവത്തില്‍ 13 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഏപ്രില്‍ 26 നാണ് പിപ്ലോഡില്‍ പ്രിയങ്ക കോത്താരിയുടെ ആഢംബര ഫ്ളാറ്റില്‍ മോഷണം നടന്നത്. പാര്‍പ്പിട സമുച്ചയത്തിലെ മറ്റൊരു ഫ്ളാറ്റില്‍ ബന്ധുവിനൊപ്പം താമസിക്കാനെത്തിയ 13 കാരന്‍ പ്രിയങ്ക കോത്താരിയുടെ ഫ്ളാറ്റില്‍ കയറി പണവും സ്വര്‍ണവും മോഷ്ടിക്കുകയായിരുന്നു.

പൊലീസിന്റെ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതി ഒരു കുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് 13 ാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ മോഷണത്തിന്റെ ചുരുളഴിയുകയായിരുന്നു.

'സിഐഡി' എന്ന ടി വി സീരിയലില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ മോഷണം നടത്തിയതെന്നായിരുന്നു 13 കാരന്‍ പൊലീസിനോട് പറഞ്ഞത്. വിലകൂടിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാനായാണ് കവര്‍ച്ച ആസൂത്രണംചെയ്തതെന്നും ബാലന്‍ പോലീസിനോട് സമ്മതിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കെട്ടിടത്തിലെ മൂന്നാംനിലയില്‍നിന്ന് പൈപ്പ് വഴി ഊര്‍ന്നിറങ്ങിയാണ് 13 കാരന്‍ ഒന്നാംനിലയിലെ ഫ്ളാറ്റില്‍ മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ബന്ധുവിനൊപ്പം മൂന്നാംനിലയിലെ ഫ്ളാറ്റിലാണ് 13-കാരന്‍ താമസിച്ചിരുന്നത്. ബന്ധുവിന്റെ ഫ്ളാറ്റിലെ ശൗചാലയത്തിന്റെ വെന്റിലേഷന്‍ ഇളക്കിമാറ്റിയിരുന്നു. ഇതുവഴി കെട്ടിടത്തിലെ പൈപ്പിലൂടെ ഊര്‍ന്നിറങ്ങിയാണ് ഫ്‌ളാറ്റിനകത്തു കയറിയത്.

പ്രിയങ്ക കോത്താരിയുടെ ഫ്ളാറ്റില്‍നിന്ന് 120 ഗ്രാം തൂക്കംവരുന്ന സ്വര്‍ണ ബ്രേസ്ലെറ്റും സ്വര്‍ണമാലയും സ്വര്‍ണമോതിരവുമാണ് കുട്ടി മോഷ്ടിച്ചത്. ഇതിനുപുറമേ പതിനായിരം രൂപയും കൈക്കലാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞ് പറഞ്ഞ് 24കാരി'; വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ ബലാത്സംഗം ചെയ്തു; ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം; 2 പേര്‍ പിടിയില്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

SCROLL FOR NEXT