ജെല്ലിക്കെട്ട്, ഫയല്‍/എഎന്‍ഐ 
India

14കാരനെ കാള കുത്തിക്കൊന്നു; ജെല്ലിക്കെട്ടിനിടെ നാലാമത്തെ മരണം 

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് കാണാനെത്തിയ 14കാരനെ കാള കുത്തിക്കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് കാണാനെത്തിയ 14കാരനെ കാള കുത്തിക്കൊന്നു. കുടുംബാംഗങ്ങളോടൊപ്പം ജെല്ലിക്കെട്ട് കാണാനെത്തിയ ഗോകുലാണ് മരിച്ചത്. വയറ്റില്‍ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍  സാധിച്ചില്ല.

 ധര്‍മ്മപുരി ജില്ലയിലെ താഡാംഗം ഗ്രാമത്തിലാണ് സംഭവം. ജെല്ലിക്കെട്ടിനിടെ ഈ സീസണില്‍ മരിക്കുന്ന നാലാമത്തെയാളാണ് ഗോകുല്‍. സംഭവത്തില്‍ ധര്‍മ്മപുരി പൊലീസ് അന്വേഷണം ആരംഭിച്ചു. എങ്ങനെയാണ് ഗോകുലിന് പരിക്കേറ്റത് എന്ന് കണ്ടെത്താന്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ തേടുകയാണ് പൊലീസ്.

തമിഴ്‌നാട്ടിലെ വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ചാണ് ജെല്ലിക്കെട്ട് നടത്താറുള്ളത്. നാലാം ദിവസം നടക്കുന്ന മാട്ടുപൊങ്കലിലാണ് ജെല്ലിക്കെട്ട് നടക്കാറുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്