പ്രതീകാത്മക ചിത്രം 
India

വരണമാല്യം ചാര്‍ത്തുന്നതിനിടെ വധു കുഴഞ്ഞുവീണു; 21കാരിക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രദേശില്‍ വരണമാല്യം ചാര്‍ത്തുന്നതിനിടെ, കുഴഞ്ഞുവീണ 21 വയസുള്ള വധുവിന് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വരണമാല്യം ചാര്‍ത്തുന്നതിനിടെ, കുഴഞ്ഞുവീണ 21 വയസുള്ള വധുവിന് ദാരുണാന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലക്‌നൗവിലെ മാലിഹാബാദില്‍ കഴിഞ്ഞദിവസമാണ് സംഭവം. വേദിയില്‍ വരണമാല്യം ചാര്‍ത്തുന്നതിനിടെയാണ് വധു ശിവാംഗി ശര്‍മ്മ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പരസ്പരം വരണമാല്യം ചാര്‍ത്തിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് ശിവാംഗി ശര്‍മ്മ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശിവാംഗിയെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. പനിയും കുറഞ്ഞ രക്തസമ്മര്‍ദ്ദവുമാണ് മുഖ്യമായി അലട്ടിയിരുന്നത്. കല്യാണത്തിന് ഒരാഴ്ച മുന്‍പാണ് രോഗമുക്തി നേടിയത്. കുറഞ്ഞ രക്തസമ്മര്‍ദ്ദത്തിന് മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് സാധാരണനിലയിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ കല്യാണവേദിയില്‍ വച്ച് യുവതി കുഴഞ്ഞുവീഴുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'നീണ്ട 29 വർഷങ്ങൾ; അകലെയാണെങ്കിലും സുകുവേട്ടൻ എനിക്കും മക്കൾക്കും എന്നും കണ്ണെത്തുന്ന ദൂരത്ത് തന്നെയുണ്ട്'

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

SCROLL FOR NEXT