India

21കാരിയെ വീട്ടില്‍ കയറി കുത്തി, മുറി അകത്തുനിന്ന് പൂട്ടി, നിലവിളി; എട്ടാം നിലയില്‍ നിന്ന് ചാടി 15കാരന്‍ ജീവനൊടുക്കി, നടുക്കം

21 കാരിയെ കുത്തിയതിന് ശേഷം 15കാരന്‍ ഫ്ളാറ്റിന്റെ എട്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ചാടി ജീവനൊടുക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 21 കാരിയെ കുത്തിയതിന് ശേഷം 15കാരന്‍ ഫ്ളാറ്റിന്റെ എട്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ചാടി ജീവനൊടുക്കി. വയറ്റില്‍ ആഴത്തിലുളള മുറിവേറ്റ ബിടെക് വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. കുത്താനുളള കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

നോയിഡയില്‍ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും 15കാരന്‍ മരിക്കുകയായിരുന്നു. നോയിഡയിലെ സെക്ടര്‍ 61 ലെ രണ്ട് ടവറുകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് 15കാരന്‍. വൈകീട്ട് ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്നാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്. അവിടെ കുത്തേറ്റ യുവതിയെയാണ് അവര്‍ കണ്ടത്. അവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.

വൈകീട്ട് അഞ്ചുമണിയോടെ ആണ്‍കുട്ടി തന്റെ ഫ്ളാറ്റിലേക്ക് വന്നെന്നും അടുക്കളയില്‍ ഉഫയോഗിക്കുന്ന കത്തിയെടുത്ത് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴിനല്‍കി. കുത്തേറ്റ് വേദനകൊണ്ട് കരഞ്ഞ തന്നെ കുട്ടി മുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ ഓടി എത്തി. വാതില്‍ തുറന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ, മറ്റൊരു മുറിയില്‍ കയറിയ 15കാരന്‍ വാതില്‍ അകത്തുനിന്ന് പൂട്ടി. തുടര്‍ന്ന് കെട്ടിടത്തിന്റെ എട്ടാമത്തെ നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ലെന്നും പ്രാഥമികാന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഇതിന് ഇരുവരുടെയും കുടുംബങ്ങളില്‍ നിന്ന് പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. സംഭവം അറിഞ്ഞ ഇരുവീട്ടുകാരും ഞെട്ടലിലാണ്.ആണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയെന്നും റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി