അസീം മന്‍സൂരി 
India

ഉയരം 2.3 അടി; യുവാവ് കല്യാണത്തിന് മോദിയെയും യോഗിയെയും ക്ഷണിക്കും

പൊക്കം കുറവായതിനാല്‍ വര്‍ഷങ്ങളായി മന്‍സൂരി വധുവിനായുള്ള അലച്ചിലിലായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ക്ഷണിക്കാന്‍ ആഗ്രഹിച്ച് ഷാംലി ജില്ലയിലെ യുവാവ്. 2. 3 അടിമാത്രം ഉയരമുള്ള അസീം മന്‍സൂരിയുടെ വിവാഹം നവംബറിലാണ്. തന്റെ വിവാഹം അറിയിച്ചുകൊണ്ടുള്ള കത്ത് ഇരുവര്‍ക്കും അയക്കുമെന്ന് അദ്ദേഹം പറഞ്ഞു.

'നവംബറില്‍ ഞാന്‍ വിവാഹിതനാകും. വിവാഹ ക്ഷണക്കത്ത് പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി യോഗിക്കും നല്‍കും. ഡല്‍ഹിയില്‍ പോയി അവരെ ക്ഷണിക്കും,'- അസീം മന്‍സൂരി പറഞ്ഞു.

പൊക്കം കുറവായതിനാല്‍ വര്‍ഷങ്ങളായി മന്‍സൂരി വധുവിനായുള്ള അലച്ചിലിലായിരുന്നു. നേരത്തെ വധുവിനെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് മന്‍സൂരി അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമീപിക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഹാപൂരില്‍ നിന്നാണ് മന്‍സൂരിയ്ക്ക് വധുവിനെ കണ്ടെത്താന്‍ കഴിഞ്ഞത്. പ്രതിശ്രുത വധു ബുഷാര ബിരുദധാരിയാണ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാനപരമായി ഒത്തുകൂടുന്നവരെ അനധികൃതമായി തടഞ്ഞുവെക്കരുത്; മെട്രോയും ട്രെയിനുകളും സാധാരണ നിലയിൽ പ്രവർത്തിക്കണം; സുപ്രീം കോടതി

​Jantar Mantar Protest: ഡൽഹിയിൽ ഇന്നും സംയുക്ത പ്രതിഷേധം

'അല്ല ബോലേലോ; ഇതെന്ത് മലയാളം?'; അനിരുദ്ധിനേയും നെല്‍സനേയും കളിയാക്കി സുരാജ്; ഓരോ മലയാളിയും പറയാന്‍ ആഗ്രഹിച്ചതെന്ന് ആരാധകര്‍

പുതിയ തുടക്കം, പുത്തന്‍ ടീം; പ്രതീക്ഷകളുമായി ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു

മൂന്ന് മിനിറ്റ് വേഗത്തിൽ, മൂന്ന് മിനിറ്റ് പതുക്കെ; ഹൃദയം 'സ്ട്രോങ്' ആകാൻ ജാപ്പനീസ് വാക്കിങ്