നൈനിറ്റാല്‍: കലഗഡിലെ കോര്‍ബെറ്റ് കടുവ സങ്കേതത്തില്‍ യുവ വനപാലകനെ കടുവ കൊന്നു. സോഹന്‍ സിങ് (23) എന്ന വനപാലകനാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ടാണ് സോഹന്‍ സിങിന്റെ മൃതശരീരം വനം വകുപ്പ് ഉദ്യോസ്ഥര്‍ക്ക് കിട്ടിയത്. വനപാലകന്റെ കുടുംബത്തിന് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
കുമവോണ്‍ മേഖലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി തവണ മനുഷ്യര്‍ക്ക് നേരെ കടുവകളുടെ ആക്രമണം ഉണ്ടായിരുന്നു. നൈനിറ്റാല്‍ ജില്ലയിലെ ദക്ഷിണ ഗൗല വനമേഖലയില്‍ ഉമ ആര്യ എന്ന 23 കാരിക്ക് പുലിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.
കഴിഞ്ഞ നവംബറില്‍ ധികല സോണില്‍ 20കാരനെ ഒരു പെണ് കടുവ ആക്രമിച്ച് കൊന്നിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ 40 കാരന് കടുവയുടെ ആക്രമണത്തില്‍ മരിച്ചപ്പോള്‍ നാല് വയസുകാരിയായ പെണ്‍കുട്ടിയെ ബാഗേശ്വര്‍ ജില്ലയിലും നൈനിറ്റാല്‍ ജില്ലയിലും പുലികള്‍ കൊന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates