24 കാരൻ കുഴഞ്ഞ് വീണ് മരിച്ചു/ ചിത്രം ട്വിറ്റർ 
India

ജിമ്മിൽ വർക്ക്‌ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് 24കാരൻ മരിച്ചു

ജിമ്മിൽ വർക്ക്‌ഔട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് 24കാരൻ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിനിടെ 24 കാരൻ കുഴഞ്ഞ് വീണ് മരിച്ചു. ഹൈദരാബാദ് ആസിഫ് നഗർ പൊലീസ് സ്‌റ്റേഷൻ കോൺസ്റ്റബിളായ വിശാലാണ് വർക്ക്ഔട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. 

ജിമ്മിൽ വിശാൽ പുഷ്‌അപ്പ് ചെയ്‌ത ശേഷം അടുത്ത വർക്ക്ഒട്ട് ചെയ്യുന്നതിന് എഴുന്നേറ്റപ്പോൾ ചുമച്ച് ബോധരഹിതനായി താഴെ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ മുഖത്ത് വെള്ളം തളിച്ച് എഴുനേൽപ്പിക്കാൻ ശ്രമിച്ചുവെങ്കിലും പ്രതികരിക്കാതിരുന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. 2020ലാണ് വിശാൽ ജോലിയിൽ പ്രവേശിക്കുന്നത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ബുധനാഴ്ച നൈറ്റ് ഡ്യൂട്ടിക്ക് ശേഷം ഇന്നലെ അവധിയായിരുന്നു വിശാൽ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

Delhi Protest: അഭിജീത് ദീപ്‌കെ കസ്റ്റഡിയില്‍

സെവാഗിന്റെ മകനല്ലേ... ആര്യവീര്‍ 143 പന്തില്‍ അടിച്ചുകൂട്ടിയത് 173 റണ്‍സ്!

ഒരു ദിവസം എത്ര നേരം ഇയർഫോണുകൾ ഉപയോഗിക്കാം?

ഉയര്‍ന്ന മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് നാളെ വിപണിയില്‍ എത്തും