terror links: ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നതിനെ തുടര്‍ന്ന് മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു പിടിഐ
India

ഭീകരസംഘടനകളുമായി ബന്ധം; മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: നിരോധിത ഭീകര സംഘടനകളായ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി), ഹിസ്ബുള്‍-മുജാഹിദീന്‍ എന്നിവയുമായി ബന്ധമുണ്ടെന്ന് സംശയത്തില്‍ (terror links) കശ്മീരില്‍ മൂന്ന് സര്‍ക്കാര്‍ ജീവനക്കാരെ പരിച്ചുവിട്ടു. ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടത്. ദേശീയ സുരക്ഷയുടെയുടെ ഭാഗമായി അന്വേഷണമില്ലാതെ പിരിച്ചുവിടാന്‍ അനുവദിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 311(2)(സി) പ്രകാരമാണ് നടപടി.

പൊലീസ് കോണ്‍സ്റ്റബിളായ മാലിക് ഇഷ്ഫാഖ് നസീര്‍, അധ്യാപകനായ അജാസ് അഹമ്മദ്, ശ്രീനഗര്‍ സര്‍ക്കാര്‍ മഡിക്കല്‍ കോളജിലെ ജൂനിയര്‍ അസിസ്റ്റന്റ് വസീം അഹമ്മദ് ഖാന്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. മൂന്ന് പേരും നിലവില്‍ ജയിലിലാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

2007ലാണ് മാലിക് ഇഷ്ഫാഖ് പൊലീസ് സേനയില്‍ ചേര്‍ന്നത്. മാലികിന്റെ സഹോദരന്‍ എല്‍ഇടി ഭീകരവാദിയാണെന്നും 2018ല്‍ കൊല്ലപ്പെട്ടെന്നും പൊലീസ് പറഞ്ഞു. പൊലീസ് സേനയുടെ ഭാഗമായി തുടരുമ്പോഴും മാലിക് ഭീകരവാദികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കി. 2021ല്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ക്ക് എല്‍ഇടിയുമായുള്ള ബന്ധം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. മറ്റുരണ്ടുപേരും നിരോധിത സംഘടനകള്‍ക്കായി പ്രവര്‍ത്തിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലിസ് പറഞ്ഞു.

അതേസമയം, പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിനെ തുടര്‍ന്ന് രാജസ്ഥാന്‍ തൊഴില്‍ മന്ത്രാലയത്തില്‍ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഷുക്കൂറിനെ പൊലീസ് അറസറ്റ് ചെയ്തു. ഇയാള്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന് കൈമാറിയതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇയാള്‍ ഏറെക്കാാലമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. പാകിസ്ഥാന്‍ ഹൈക്കമ്മീഷനുമായി ബന്ധമുള്ള വ്യക്തികളുമായി ഇയാള്‍ ബന്ധപ്പെട്ടതായി പൊലീസ് പറയുന്നു. ഹൈക്കമ്മീഷനിലുള്ള അസാനുര്‍ റഹീം, സുഹൈല്‍ ഖമര്‍ എന്നിവരുമായി ഇയാള്‍ക്ക് ഏറെ അടുപ്പമുള്ളതായി ഇന്‍സ്പെക്ടര്‍ ജനറല്‍ വിഷ്ണു കാന്ത് ഗുപ്ത പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT