തെരുവുനായയെ ആക്രമിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന യുവാവിന്റെ ദൃശ്യം 
India

കുര ഇഷ്ടമായില്ല, ഗര്‍ഭിണിയായ നായയെ അടിച്ചുകൊന്നു; ക്രൂരതയില്‍ ആഹ്ലാദിച്ച് വിദ്യാര്‍ഥികള്‍, അറസ്റ്റ് - വീഡിയോ

ഒരു ദയയുമില്ലാതെ ഗര്‍ഭിണിയായ നായയെ അടിച്ചുകൊന്ന കേസില്‍ നാലു കോളജ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒരു ദയയുമില്ലാതെ ഗര്‍ഭിണിയായ നായയെ അടിച്ചുകൊന്ന കേസില്‍ നാലു കോളജ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ബേസ് ബോള്‍ ബാറ്റ് അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് നായയെ ഇവര്‍ അടിച്ചുകൊന്നത്. നായയെ അടിക്കുന്ന സമയത്ത് ഇവര്‍ ആഹ്ലാദിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ വൈറലാവുകയും പ്രതിഷേധം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

ഒാഖ്‌ലയിലെ ഡോണ്‍ ബോസ്‌കോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികളാണ് നായയോട് ക്രൂരത കാണിച്ചത്. താത്കാലിക ഷെഡ്ഡില്‍ വച്ചാണ് ഇവര്‍ നായയെ അടിച്ചുകൊന്നത്. നായയെ കൂട്ടംചേര്‍ന്ന് അടിച്ചുകൊല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 

പട്ടിയുടെ കുര ആണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. വീഡിയോ വൈറലായതോടെ പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു

'കായിക മേളകള്‍ക്ക് സുരക്ഷാ പ്രോട്ടോക്കോള്‍ വരുന്നു'; നീന്തല്‍ മത്സര പന്തല്‍ തകര്‍ന്നതില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ജനീഷ്

ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് കൂപ്പുകുത്തി; ലണ്ടനില്‍ തിരിച്ചിറക്കി