രാജധാനി എക്‌സ്പ്രസ് പാളം തെറ്റി 
India

ആനക്കൂട്ടത്തെ ഇടിച്ചു, രാജധാനി എക്‌സ്പ്രസിന്റെ അഞ്ച് കോച്ചുകള്‍ പാളം തെറ്റി; എട്ട് ആനകള്‍ ചരിഞ്ഞു

ഇതേതുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: അസമിലെ ഹോജായില്‍ ആനക്കൂട്ടത്തെ ഇടിച്ചതിനെ തുടര്‍ന്ന് രാജധാനി എക്‌സ്പ്രസ് പാളം തെറ്റി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സൈറംഗ് - ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് ആണ് പാളം തെറ്റിയത്. അപകടത്തില്‍ എട്ട് ആനകള്‍ ചരിഞ്ഞു. ഇതേതുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

ആനക്കൂട്ടത്തെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് എഞ്ചിന്‍ ഉള്‍പ്പടെ അഞ്ച് കോച്ചുകള്‍ പാളം തെറ്റി. ആപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എട്ട് ആനകള്‍ ചരിഞ്ഞതായും ഒരു കുട്ടിയാനയ്ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.

പുലര്‍ച്ചെ 2.17 ഓടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. മിസോറാമിലെ സൈറംഗിനെയും ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ടെര്‍മിനലുമായി ബന്ധിപ്പിക്കുന്നതാണ് ഈ രാജധാനി എക്‌സ്പ്രസ്. ഗുവാഹത്തിയില്‍ നിന്ന് ഏകദേശം 126 കിലോമീറ്റര്‍ അകലെയാണ് അപകടസ്ഥലം. സംഭവത്തിന് പിന്നാലെ റെയില്‍വേ ഉദ്യോഗസ്ഥരും ദുരന്ത നിവാരണ ട്രെയിനുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

5 Rajdhani Express Coaches Derail, 8 Elephants Killed After Collision In Assam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പച്ചപ്പടയെ രംഗത്തിറക്കി'; വിഡി സതീശനെ നിര്‍ത്തിപ്പൊരിച്ച് രാഹുല്‍ ഗാന്ധി; ഐക്യത്തിന് ശേഷം മതി മുഖ്യമന്ത്രി പ്രഖ്യാപനം

Kerala CM Selection Live: മൂവരിൽ മുഖ്യനാര്? പ്രഖ്യാപനത്തിന് കാത്തിരിക്കണം

'സിപിഎം ക്രോസ് വോട്ടിങ് നടത്തി'; ആരോപണവുമായി ജോസ് കെ മാണി

1, 2, 3...6,7... ഒന്നാം ഓവര്‍ ഇന്ന് തീരില്ലേ? 'ലക്കും ലഗാനുമില്ലാതെ' ആര്‍ച്ചര്‍; എറിഞ്ഞത് 11 പന്തുകള്‍!

സീസണിലെ ആദ്യ ന്യൂനമര്‍ദത്തിന് സാധ്യത; ബുധനാഴ്ച വരെ ശക്തമായ മഴ; മുന്നറിയിപ്പ്

SCROLL FOR NEXT