പിടിച്ചെടുത്ത സ്വർണവും പണവും എക്സ്
India

കാട്ടിൽ ഉപേക്ഷിച്ച ഇന്നോവ കാർ; പരിശോധിച്ചപ്പോൾ 52 കിലോ സ്വർണം, 10 കോടി രൂപ! (വിഡിയോ)

പൊലീസ് അന്വേഷണം തുടരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ മെൻഡോരിയിലെ രത്തിബാദിൽ കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഇന്നോവ കാറിൽ 52 കിലോ സ്വർണവും 10 കോടി രൂപയും. ഭോപ്പാൽ പൊലീസും ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഇവ കണ്ടെത്തിയത്. സ്വർണത്തിന് ഏതാണ്ട് 42 കോടി രൂപയുടെ മൂല്യമുണ്ട്.

ഇതു ഉപേക്ഷിച്ചത് ആരാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസും ആദായ നികുതി വകുപ്പും. ഉപേക്ഷിക്കപ്പെട്ട കാർ കിടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസും ആദായ നികുതി വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തിയത്.

കാർ പരിശോധിച്ചപ്പോൾ അകത്ത് ഏഴ് ബാ​ഗുകൾ ശ്രദ്ധയിൽപ്പെട്ടു. ഇതു തുറന്നു നോക്കിയപ്പോവാണ് സ്വർണവും പണക്കെട്ടുകളും കണ്ടെത്തിയത്. ഭോപ്പാലിൽ താമസിക്കുന്ന ​ഗ്വാളിയോർ സ്വദേശിയായ ചേതൻ സിങിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. അന്വേഷണം പുരോ​ഗമിക്കുകയാണെന്നു പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്