5.8 Earthquake Jolts Assam's Guwahati source: x
India

അസമില്‍ ഭൂകമ്പം; 5.8 തീവ്രത

5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അസമില്‍ അനുഭവപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: അസമില്‍ ഭൂകമ്പം. 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അസമില്‍ അനുഭവപ്പെട്ടത്. വടക്കന്‍ ബംഗാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലും പ്രകമ്പനം ഉണ്ടായി. ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വടക്കുകിഴക്കന്‍ മേഖല ഉയര്‍ന്ന ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണ് വരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. അതിനാല്‍ ഈ മേഖലയില്‍ ഭൂകമ്പങ്ങള്‍ പതിവായി സംഭവിക്കാറുണ്ട്.

ഇന്ന് വൈകുന്നേരം 4:41 ന് അസമിലെ ഗുവാഹത്തിയില്‍ അടക്കമാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂമിക്കടിയില്‍ അഞ്ചുകിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. അസമിലെ ഉദല്‍ഗുരിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സെപ്റ്റംബര്‍ 2 ന് അസമിലെ സോണിത്പൂരില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഭൂകമ്പം അനുഭവപ്പെട്ടത്.

5.8 Earthquake Jolts Assam's Guwahati

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

SCROLL FOR NEXT