പ്രതീകാത്മക ചിത്രം 
India

പുകവലിക്കുന്നത് അമ്മ കയ്യോടെ പിടികൂടി, രക്ഷപ്പെടാന്‍ യുവാവ് പീഡിപ്പിച്ചതായി കുട്ടി; 18കാരനെ വെറുതെ വിട്ട് കോടതി, കഥ ഇങ്ങനെ

പോക്‌സോ കേസില്‍ പ്രതിയായ 18കാരനെ വെറുതെ വിട്ടു കോടതി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പോക്‌സോ കേസില്‍ പ്രതിയായ 18കാരനെ വെറുതെ വിട്ടു കോടതി. തന്നെ 18കാരന്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കി എന്ന എട്ടുവയസ്സുകാരന്റെ മൊഴി ശരിയാണെന്ന് ബോധ്യപ്പെടുത്താന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് മുംബൈ പ്രത്യേക കോടതി പ്രതിയെ വെറുതെ വിട്ടത്. 

2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എട്ടുവയസ്സുകാരന്‍ പുകവലിക്കുന്നത് അമ്മ കയ്യോടെ പിടികൂടി. അമ്മ കുട്ടിയെ ശകാരിക്കുന്നതിനിടെ, മറ്റു ദുഃശ്ശീലങ്ങള്‍ എന്തെല്ലാം ഉണ്ടെന്ന് ചോദിച്ചു. അതിനിടെയാണ് മുനിസിപ്പല്‍ സ്‌കൂളിന്റെ ബാത്ത്‌റൂമില്‍ തന്നെ 18കാരന്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയതായി കുട്ടി അമ്മയോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്മ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് 18 വയസ്സുകാരനെതിരെ കേസെടുത്തത്. എന്നാല്‍ 18 വയസ്സുകാരന്‍ കുട്ടിയുടെ ആരോപണം നിഷേധിച്ചു. തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും 18കാരന്‍ ആരോപിച്ചു.

കേസിന്റെ വാദത്തിനിടെയാണ് 18കാരന്‍ കുറ്റക്കാരനാണ് എന്ന് തെളിയിക്കുന്നതിനുള്ള തെളിവില്ലെന്ന് കോടതി കണ്ടെത്തിയത്. 18 വയസ്സുകാരനെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിയെ വെറുതെ വിട്ടത്. കുട്ടി പുകവലിക്കുന്നത് അമ്മ കണ്ടതാണ് കേസിലേക്ക് നയിച്ച ആരോപണങ്ങളുടെ തുടക്കം. മറ്റു ദുഃശ്ശീലങ്ങളെ കുറിച്ച് അമ്മ ചോദിച്ചപ്പോള്‍ കുട്ടി വിവരിച്ച സംഭവം, സംശയം ജനിപ്പിക്കുന്നതാണ്. കൂടാതെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


എട്ടു സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ കോടതിയില്‍ കുട്ടി നല്‍കിയ മൊഴി നേരത്തെ പൊലീസിന് നല്‍കിയ മൊഴിയുമായി പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പ്രത്യേക കോടതി ജഡ്ജി ഭാരതി കാലെ പറഞ്ഞു. 

എവിടെയാണ് സംഭവം നടന്നത് എന്നതിനെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ എട്ടുവയസ്സുകാരന് സാധിച്ചില്ല. എവിടേയ്ക്കാണ് 18കാരന്‍ കുട്ടിയെ കൂട്ടിക്കൊണ്ടുപോയത് എന്നതിലും വ്യക്തത കുറവുണ്ട്. പുകവലിക്കുന്നത് അമ്മ കയ്യോടെ പിടികൂടിയതോടെ, കുട്ടി ഭയന്നുപോയി. തുടര്‍ന്നാണ് കുട്ടി തനിക്ക് ഉണ്ടായ അനുഭവം പറഞ്ഞത്. എന്തുകൊണ്ട് കുട്ടി നേരത്തെ അമ്മയോട് ഇക്കാര്യം പറഞ്ഞില്ല. ഇക്കാര്യം ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷനും സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതിന് വ്യക്തമായ തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി