ജെസിബിക്കടിയില്‍പ്പെട്ട് ചതഞ്ഞരഞ്ഞ പാമ്പിന് അത്ഭുത രക്ഷപ്പെടല്‍ 
India

ജെസിബിക്കടിയില്‍ പെട്ട് പാമ്പ് ചതഞ്ഞരഞ്ഞു; രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ, 80 തുന്നല്‍; അത്ഭുത രക്ഷപ്പെടല്‍

ഭയചകിതരായ നാട്ടുകാര്‍ ആദ്യം പാമ്പിന് മേല്‍ മണ്ണ് വാരിയിട്ടെങ്കിലും, പിന്നീട് പ്രദേശത്തെ പാമ്പ് പിടുത്തക്കാരായ രാഹുലിനെയും മുകുളിനെയും വിളിച്ചുവരുത്തി.

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മണ്ണ് നീക്കുന്നതിനിടെ ജെസിബിക്കടിയില്‍പ്പെട്ട് ചതഞ്ഞരഞ്ഞ പാമ്പിന് അത്ഭുത രക്ഷപ്പെടല്‍. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ 80 തുന്നല്‍ ഇട്ടാണ് പാമ്പിനെ ഡോക്ടര്‍മാര്‍ രക്ഷിച്ചത്. മധ്യപ്രദേശിലെ ഉജ്ജയിനിലെ വിക്രം നഗര്‍ വ്യവസായ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനായി മണ്ണ് എടുക്കുന്നതിനിടെയാണ് പാമ്പിന് പരിക്കേറ്റത്.

ജെസിബിയുടെ മുന്‍ഭാഗം പാമ്പിന് മേല്‍ പതിക്കുകയും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ വേദനകൊണ്ട് പുളയുകയും ചെയ്തു. ഭയചകിതരായ നാട്ടുകാര്‍ ആദ്യം പാമ്പിന് മേല്‍ മണ്ണ് വാരിയിട്ടെങ്കിലും, പിന്നീട് പ്രദേശത്തെ പാമ്പ് പിടുത്തക്കാരായ രാഹുലിനെയും മുകുളിനെയും വിളിച്ചുവരുത്തി.

ഇരുവരും സ്ഥലത്തെത്തി പരിക്കേറ്റ മൂര്‍ഖനെ സുരക്ഷിതമായി രക്ഷപ്പെടുത്തി സമീപത്തെ മൃഗാശുപത്രിയില്‍ എത്തിച്ചു. പാമ്പിന്റെ തലയിലും ഉടലിലും സാരമായ മുറിവുകള്‍ കണ്ടെത്തി. ഉടന്‍ തന്നെ പാമ്പിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. രണ്ടുമണിക്കൂര്‍ നേരമെടുത്താണ് പാമ്പിന്റെ ത്വക്കും പേശികളും തുന്നിച്ചേര്‍ത്തത്. പാമ്പിന് 80 തുന്നലുകള്‍ ഇട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. പാമ്പിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടുദിവസത്തിനകം കാട്ടിലേക്ക് തുറന്നുവിടുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

80 Stitches, 2-Hour Surgery: How Madhya Pradesh Doctors Saved Injured Cobra

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി; 'ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണം'

എംജിആര്‍, ജയലളിത വിശ്വസ്തന്‍; സെങ്കോട്ടയ്യന്‍ ഇനി വിജയ്‌ക്കൊപ്പം

'ഗംഭീര' തിളക്കം, 8,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസ്, 20 ജിബി വരെ റാം; വാവേയുടെ പുതിയ ഫോണ്‍ വിപണിയില്‍

''എണ്ണമറ്റ ഓര്‍മകള്‍ മാത്രമാണ് എനിക്കിപ്പോള്‍ കൂട്ട്, ജീവിതാവസാനം വരെ നിലനില്‍ക്കുന്ന ശൂന്യത'; ഹേമ മാലിനി

വീണ്ടും ചുഴലിക്കാറ്റ് വരുന്നു, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്രമായി; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ജാഗ്രതാനിര്‍ദേശം

SCROLL FOR NEXT