കോട്ട: രാജസ്ഥാനില്‍ തീര്‍ഥാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം. പുലര്‍ച്ചെ 2 മണിയോടെ കോട്ട-ഉദയ്പൂര്‍ ദേശീയപാതയില്‍ ശംഭുപുര ഗ്രാമത്തിന് സമീപമായിരുന്നു അപകടം. രാജസ്ഥാനിലെ ഖാതു ശ്യാംജി ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം.
അപകടത്തില്‍ ഉഷാ ബായ്, സുശീല, കൈലാഷ്, സാന്വി, സജ്ജന്‍, അനിത, ബാബുലാല്‍, ജാഹ്നവി, മാധവി എന്നിവരാണ് മരിച്ചത്. അമിതവേഗതയിലായിരുന്ന വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.മഹാരാഷ്ട്രയിലെ ഒരു കുടുംബത്തിലെ 15 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് പറയപ്പെടുന്നു.
അപകടത്തില്‍ പരിക്കേറ്റ ആറ് പേരെയും ആംബുലന്‍സില്‍ ന്യൂ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടവിവരമറിഞ്ഞ് സിറ്റി പോലീസ് സൂപ്രണ്ട് (എസ്പി) തേജസ്വിനി ഗൗതം സംഭവസ്ഥലത്തെത്തി. പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നത് ഉറപ്പാക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates