Vijay, Rahul Gandhi  ഫെയ്സ്ബുക്ക്
India

സർക്കാരുണ്ടാക്കാൻ ടിവികെയുടെ അതിവേ​ഗ നീക്കം; സിപിഎമ്മിനെ ബന്ധപ്പെട്ടു, വിജയ്‌‌യെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

"യു​വാ​ക്ക​ളു​ടെ ശ​ബ്ദം പ്ര​തി​ഫ​ലി​ക്കു​ന്ന ഈ ​ജ​ന​വി​ധി അ​വ​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ല"

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ അതിശയകരമായ വിജയത്തിന് പിന്നാലെ തമിഴക വെട്രി കഴകം (ടിവികെ) സർക്കാരുണ്ടാക്കാനുള്ള ചർച്ചകൾ ആരംഭിച്ചു. 107 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ടിവികെയ്ക്ക് 118 എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താൻ 11 സീറ്റുകളുടെ കുറവാണുള്ളത്. ഈ സാഹചര്യത്തിൽ സ്വതന്ത്രരെയും ചെറുകക്ഷികളെയും ഒപ്പം നിർത്താനാണ് വിജയ്‌യുടെ നീക്കം.

ഡിഎംകെ സഖ്യത്തിന്റെ ഭാ​ഗമായി മത്സരിച്ച് വിജയിച്ച സി​പി​എം നേ​തൃ​ത്വ​ത്തെ വി​ജ​യ് നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പ​ദ്മ​നാ​ഭ​പു​രം, കീ​ഴ്‌​വേ​ലൂ​ർ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ച്ച ര​ണ്ട് എം​എ​ൽ​എ​മാ​രാ​ണ് സി​പി​എ​മ്മി​നു​ള്ള​ത്. ഇ​വ​രു​ടെ പി​ന്തു​ണ ടി​വി​കെ​യ്ക്ക് നി​ർ​ണാ​യ​ക​മാ​ണ്.

എ​ന്നാ​ൽ നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി വി​ല​യി​രു​ത്തി​യ ശേ​ഷം മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കൂ എ​ന്നാ​ണ് സി​പി​എം വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. ടി​വി​കെ​യു​ടെ അ​മ്പ​ര​പ്പി​ക്കു​ന്ന മു​ന്നേ​റ്റ​ത്തി​ന് പി​ന്നാ​ലെ വി​ജ​യ്‌​യെ ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്തെ​ത്തി​യ​ത് ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ൽ പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നു.

"യു​വാ​ക്ക​ളു​ടെ ശ​ബ്ദം പ്ര​തി​ഫ​ലി​ക്കു​ന്ന ഈ ​ജ​ന​വി​ധി അ​വ​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ല" എ​ന്ന് രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി. കോ​ൺ​ഗ്ര​സ് നേ​താ​വ് പ്ര​വീ​ൺ ച​ക്ര​വ​ർ​ത്തി വി​ജ​യ്‌​ക്കൊ​പ്പ​മു​ള്ള പ​ഴ​യ ചി​ത്രം പ​ങ്കു​വെ​ച്ച് അ​നു​മോ​ദ​നം അ​റി​യി​ച്ച​തും ശ്ര​ദ്ധേ​യ​മാ​യി.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് കോ​ൺ​ഗ്ര​സ്-​ ടി​വി​കെ സ​ഖ്യ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ന്നി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം കോ​ൺ​ഗ്ര​സ് ഡി​എം​കെ​ക്കൊ​പ്പം നി​ൽ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഡി​എം​കെ നേ​രി​ട്ട ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് നി​ല​പാ​ട് മാ​റ്റു​മോ എ​ന്നാ​ണ് രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന​ത്.

Tamil Nadu Election Result 2026: A congratulatory call from Rahul Gandhi to TVK president Vijay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല; മാസം രോഗം ബാധിച്ചത് 120 പേര്‍ക്ക്

'വകയിരുത്തിയത് 700 കോടി മാത്രം'; സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കരുതെന്ന് വീണാ ജോര്‍ജ്

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്താം; കേരള സർക്കാർ ഫെലോഷിപ്പ് നൽകും

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം