മഷി പുരട്ടിയ കൈകളുമായി പോകൂ; തീയറ്ററില്‍ നിന്ന് പകുതി പൈസയ്ക്ക് സിനിമ കാണാം ഫയല്‍
India

മഷി പുരട്ടിയ കൈകളുമായി പോകൂ; തീയറ്ററില്‍ നിന്ന് പകുതി പൈസയ്ക്ക് സിനിമ കാണാം

ജില്ലാ ഭരണാധികാരിയുടെ നേതൃത്വത്തില്‍ നഗരത്തിലുടനീളമുള്ള തിയറ്റര്‍ ഉടമകളും മാനേജര്‍മാരും പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിച്ചാല്‍ പകുതി പൈസയ്ക്ക് തീയറ്ററില്‍ നിന്ന് സിനിമ കാണാന്‍ അവസരം. തെരഞ്ഞെടുപ്പില്‍ പട്‌നയില്‍ വോട്ടിങ് ശതമാനം ഉയര്‍ത്തുക ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടത്തിന്റെ പരിപാടി.

ജില്ലാ ഭരണാധികാരിയുടെ നേതൃത്വത്തില്‍ നഗരത്തിലുടനീളമുള്ള തിയറ്റര്‍ ഉടമകളും മാനേജര്‍മാരും പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ജില്ലയില്‍ വോട്ടിങ് ശതമാനം ഉയര്‍ത്തുന്നതനായി സാധ്യമായതെല്ലാം ജില്ലാഭരണകൂടം ചെയ്യുന്നുണ്ട്. ജൂണ്‍ ഒന്നിനാണ് പട്‌ന ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കുറവ് വോട്ടിങ് ശതമാനം രേഖപ്പെടുത്തിയത് പട്‌നയിലാണ്. 45 ശതമാനമായിരുന്നു പോളിങ്. മഷി പുരട്ടിയ കൈയുമായി നഗരത്തിലെ ഏത് തീയറ്ററുകളില്‍ എത്തിയാലും അവിടെ ജൂണ്‍ ഒന്നിനും രണ്ടിനും പകുതി പൈസയ്ക്ക് സിനിമ കാണാനാണ് അവസരം.

പട്‌ന ലോക്‌സഭാ മണ്ഡലത്തില്‍ സിറ്റിങ് എംപി രവി ശങ്കര്‍ പ്രസാദാണ് ബിജെപിയുടെ സ്ഥാനാര്‍ഥി. 2009ലും 2014ലും ശത്രുഘ്‌നന്‍ സിന്‍ഹയാണ് ബിജെപി പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ മുന്‍ ലോക്‌സഭാ സ്പ്ക്കീറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മീരാ കുമാറിന്റെ മകനാണ് രവിശങ്കര്‍ പ്രസാദിന്റെ എതിര്‍ സ്ഥാനാര്‍ഥി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT