മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയപ്പോള്‍ Special arrangement
India

'മരണത്തിലും മകനെ കൈവിടാതെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് അമ്മ'; കരളലിയിച്ച് നര്‍മദ ബോട്ട് അപകട ദൃശ്യങ്ങള്‍

മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മരണത്തിലും നാലുവയസ്സുകാരനായ മകനെ നെഞ്ചോടുചേര്‍ത്തുനിര്‍ത്തിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാകാം മരണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

നര്‍മദാ നദിയില്‍ നര്‍മദ ബാര്‍ഗി ഡാമിനു സമീപത്താണ് ഇന്നലെ ബോട്ടപകടമുണ്ടായത്. ഇന്നു രാവിലെ നടത്തിയ തിരച്ചിലിലാണ് അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്നുള്ള കുടുംബത്തിലെ അംഗങ്ങളായിരുന്നു അവര്‍. ഒപ്പമുണ്ടായിരുന്ന പിതാവും മകളും രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതുവരെയും 9 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 24 പേരെ രക്ഷപ്പെടുത്തി. 17 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 5 കുഞ്ഞുങ്ങളുള്‍പ്പെടെ 9 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പൊലീസും ജില്ലാ അധികൃതരും ദുരന്തനിവാരണ സേനയുമുള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ട്.

കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ മാറ്റവും, ബോട്ടിലെ അമിതഭാരവും അപകടത്തിന് കാരണമായിരിക്കാം എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

A mother and her four-year-old son died after the cruise boat they were on overturned in the Narmada River

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

മമ്മൂക്കയും ലാലേട്ടനും ഒന്നിച്ചപ്പോള്‍ തിയേറ്റര്‍ പൂരപ്പറമ്പായോ? പ്രേക്ഷകർ പറയുന്നത് ഇങ്ങനെ

അരി വേവിക്കുമ്പോൾ വെള്ളം ഊറ്റിക്കളയാറുണ്ടോ? ചോറുണ്ടാക്കാൻ പരീക്ഷിക്കാം 'പാര്‍-ബോയിലിങ്' ടെക്നിക്'

തിരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല വേണം; മലപ്പുറം വിഭജിക്കണമെന്ന് യൂത്ത് ലീഗ്

ഓങ് സാന്‍ സൂചി ഇനി വീട്ടുതടങ്കലിൽ; ജയിലില്‍ നിന്ന് മാറ്റി സൈനിക ഭരണകൂടം

SCROLL FOR NEXT