ഭ​ഗവന്ത് മൻ, അരവിന്ദ് കെജരിവാൾ  പിടിഐ
India

പഞ്ചാബില്‍ 40 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി AAP; ഭഗവന്ത് മന്‍ ധൂരിയില്‍, ജയിലിലുള്ള മന്ത്രിക്കും സീറ്റ്

നിലവിലെ സംസ്ഥാന മന്ത്രിസഭയിലെ ആരും തന്നെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

അമൃത്സര്‍: അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ആം ആദ്മി പാര്‍ട്ടി (എഎപി) പുറത്തിറക്കി. 40 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് എഎപി പുറത്തിറക്കിയത്. മുഖ്യമന്ത്രി ഭഗവന്ത് മന്‍ ധൂരിയില്‍ നിന്നും, നിയമസഭാ സ്പീക്കര്‍ കുല്‍ത്താര്‍ സിങ് സന്ധ്വാന്‍ കോട്കപുരയില്‍ നിന്നും മത്സരിക്കും. ജയിലില്‍ കഴിയുന്ന മുന്‍ മന്ത്രി സഞ്ജീവ് അറോറ ലുധിയാന (വെസ്റ്റ്) മണ്ഡലത്തില്‍ നിന്നും ജനവിധി തേടും.

നിലവിലെ സംസ്ഥാന മന്ത്രിസഭയിലെ ആരും തന്നെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. അതോടൊപ്പം തന്നെ ആദ്യഘട്ട പട്ടികയില്‍ പുതുമുഖങ്ങളും ഇല്ല. മുഖ്യമന്ത്രി ഭഗവന്ത് മന്‍, എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍, പഞ്ചാബ് കാര്യങ്ങളുടെ ചുമതലയുള്ള മനീഷ് സിസോദിയ എന്നിവര്‍ തമ്മില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

പഞ്ചാബ് എഎപി അധ്യക്ഷന്‍ അമന്‍ അറോറ, ഹര്‍പാല്‍ ചീമ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ശനിയാഴ്ച ചേര്‍ന്ന എഎപിയുടെ പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച്, വോട്ടര്‍മാരുടെ പിന്തുണ തേടുന്നതിനാണ് സ്ഥാനാര്‍ത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ചതെന്ന് ഭഗവന്ത് മന്‍ പറഞ്ഞു.

മുന്‍ മന്ത്രി കുല്‍ദീപ് ധാലിവാള്‍- അജ്‌നാല, മുന്‍ മന്ത്രി ഡോ. ഇന്ദര്‍ബീര്‍ സിംഗ് നിജ്ജാര്‍- അമൃത്സര്‍ (സൗത്ത്), മുന്‍ മന്ത്രി ബ്രാം ശങ്കര്‍ ശര്‍മ്മ ജിംപ- ഹോഷിയാര്‍പൂര്‍, പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് അമന്‍ ഷേര്‍ സിംഗ് (ഷേറി കല്‍സി) - ബറ്റാല, മന്‍വിന്ദര്‍ സിങ് ഗിയാസ്പുര- പായല്‍, കുല്‍വന്ത് സിങ്- മൊഹാലി, ചൗധരി മദന്‍ ലാല്‍ ബഗ്ഗ- ലുധിയാന (നോര്‍ത്ത്), അജിത്പാല്‍ സിംഗ് കോഹ്ലി - പട്യാല, ഹര്‍മീത് സിംഗ് സന്ധു - തര്‍ തരണ്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. ഇന്ദര്‍ജിത് കൗര്‍ മന്‍, ഡോ. അമന്‍ദീപ് കൗര്‍ അറോറ, സന്തോഷ് കട്ടാരിയ, ബല്‍ജിന്ദര്‍ കൗര്‍ എന്നിവരാണ് പട്ടികയിലുള്ള വനിതകള്‍.

പബ്ലിക് സര്‍വേകളുടെയും പാര്‍ട്ടിക്ക് ലഭിച്ച വിവരങ്ങളുടേയും അടിസ്ഥാനത്തിലാണ് 40 സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ അന്തിമമാക്കിയത്. ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചവരെയാണ് സ്ഥാനാര്‍ത്ഥികളായി തെരഞ്ഞെടുത്തിട്ടുള്ളത്. അവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയശേഷം മുഖ്യമന്ത്രി ഭഗവന്ത് മന്‍ പറഞ്ഞു. അടുത്ത പട്ടികയില്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും ഭഗവന്ത് മന്‍ കൂട്ടിച്ചേര്‍ത്തു.

AAP names 40 candidates for Punjab polls; CM Mann fielded from Dhuri

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍സ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവ് നശിപ്പിക്കല്‍ അല്ലേ?, ചോദ്യവുമായി കോടതി; അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം

ഹിപ്ഹോപ് തമിഴയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘മീശയ മുറുക്ക് 2’ ഒടിടിയിലേക്ക്; എവിടെ കാണാം

വ്യാഴമാറ്റം; അനുകൂലമാണോ പ്രതികൂലമാണോ?, ഓരോ രാശിക്കാരുടെയും ഫലം അറിയാം

പൊലീസ് ജീപ്പ് തടഞ്ഞു, യുട്യൂബറെ ആക്രമിക്കാന്‍ ശ്രമം; ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തില്‍ ആക്രമണം, ദൃശ്യങ്ങള്‍ പുറത്ത്

'ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ സിനിമയെ തരംതിരിക്കുന്നത് ഇടുങ്ങിയ ചിന്താഗതി; രണ്ട് വർഷം കൂടുമ്പോൾ ഒരു സിനിമ ചെയ്യുന്നതിന് കാരണം'