മെഡിക്കല്‍ വിദ്യാര്‍ഥിനിക്കെതിരെ നടപടി Samakalika Malayalam
India

പോസ്റ്റുമോര്‍ട്ടത്തിനിടെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ച് അശ്ലീല തമാശ; മെഡിക്കല്‍ വിദ്യാര്‍ഥിനിക്കെതിരെ നടപടി

പ്രണിത് മോറെ എന്ന സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്റെ പരിപാടിക്കിടെ മൃതദേഹങ്ങളെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദത്തിന് വഴിവെച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

മുംബൈ : സ്റ്റാന്റ് അപ്പ് കോമഡിഷോയില്‍ മൃതദേഹങ്ങളെ അധിക്ഷേപിച്ചു സംസാരിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനി സേജല്‍ പവാറിനെതിരെ നടപടി. 15 ദിവസത്തെ നിര്‍ബന്ധിത അവധിയെടുക്കാനാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ നിര്‍ദേശം. ഈ ദിവസങ്ങളില്‍ കോളജ് ക്യാംപസിനകത്തോ ഹോസ്റ്റലിലോ പ്രവേശിക്കുന്നതിനും സേജലിനു വിലക്കുണ്ട്.

മുംബൈയിലെ കിംഗ് എഡ്വേര്‍ഡ് മെമ്മോറിയല്‍ (കെഇഎം) മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് സെജല്‍ പവാര്‍. പ്രണിത് മോറെ എന്ന സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്റെ പരിപാടിക്കിടെ മൃതദേഹങ്ങളെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദത്തിന് വഴിവെച്ചത്.

കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഷോയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കോളജ് രണ്ടംഗ കമ്മീഷനെ നിയേഗിച്ചത്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ വിദ്യാര്‍ഥിനി ക്യാമ്പസില്‍ പ്രവേശിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. മാതാപിതാക്കളെയും വിഷയത്തെക്കുറിച്ച് അറിയിച്ചതായി ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

പോസ്റ്റുമോര്‍ട്ടത്തിനിടെ പുരുഷന്മാരുടെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ചു തമാശപറയാറുണ്ടെന്ന സേജലിന്റെ മറുപടിയാണ് വിവാദമായത്. വിഷയത്തില്‍ മഹാരാഷ്ട്ര സൈബര്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിറകേയാണ് കോളജ് അന്വേഷണ കമ്മീഷനെ നിയോഗിച്ചതും വിഡിയോയിലുള്ളത് സേജലാണെന്ന് ഉറപ്പാക്കി നടപടി സ്വീകരിച്ചതും.

പരാമര്‍ശം ചര്‍ച്ചയായതിനു പിറകേ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചും മാപ്പു പറഞ്ഞും സേജല്‍ വിഡിയോ പങ്കുവച്ചിരുന്നു. അന്വേഷണത്തിനിടെ സെജല്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും ചോദ്യം ചെയ്യലിനിടെ അവര്‍ വികാരാധീനയായി കരഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കൗണ്‍സലിങ് സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. വിദ്യാര്‍ഥിനിയുടെ മാനസികാരോഗ്യവും കണക്കിലെടുത്താണ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

മെഡിക്കല്‍ പഠനത്തിനായി ഉപയോഗിക്കുന്ന പുരുഷ മൃതദേഹങ്ങളെക്കുറിച്ച് സെജല്‍ നടത്തിയ പരാമര്‍ശങ്ങള്‍ മൃതദേഹ ദാനത്തിലൂടെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് സംഭാവന നല്‍കുന്നവരോടുള്ള ആദരവിന് വിരുദ്ധമായ സമീപനമാണെന്ന് വിമര്‍ശനമുണ്ടായിരുന്നു. സംഭവത്തില്‍ രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ഥി സംഘടനകളില്‍ നിന്നടക്കം ശക്തമായ പ്രതിഷേധം ഉയര്‍ന്നു. മൃതദേഹ ദാതാക്കള്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനശിലകളാണെന്നും അവരെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഓള്‍ ഇന്ത്യ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (AIMSA) പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മൃതദേഹങ്ങളോടും അവ ദാനം ചെയ്ത കുടുംബങ്ങളോടും പരമാവധി ബഹുമാനം പുലര്‍ത്തേണ്ടത് മെഡിക്കല്‍ മേഖലയിലെ അടിസ്ഥാന നൈതിക മൂല്യങ്ങളിലൊന്നാണെന്നും സംഘടന വ്യക്തമാക്കി.

അതേസമയം, അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കൂടുതല്‍ നടപടികളെക്കുറിച്ച് തീരുമാനമെടുക്കൂ എന്ന് കെഇഎം മെഡിക്കല്‍ കോളജ് അറിയിച്ചു. ദേശീയ മെഡിക്കല്‍ കമ്മിഷന്‍ (NMC), മഹാരാഷ്ട്ര യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് (MUHS), സ്ഥാപന ചട്ടങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികളെന്ന് അധികൃതര്‍ വ്യക്തമാക്കി.

Action taken against medical student for making obscene joke about private parts during postmortem

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രിയദര്‍ശിനി സൗജന്യയാത്ര' ആളെപ്പറ്റിക്കല്‍; സിപിഎം പങ്കെടുക്കില്ലെന്ന് എംവി ഗോവിന്ദന്‍

'എല്ലാം ഒന്ന് അടങ്ങട്ടെ, ഇറാന്റെ ആണവ അവശിഷ്ടങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കും'; സമാധാന ശ്രമങ്ങള്‍ക്കിടെ ട്രംപിന്റെ വിവാദ പ്രസ്താവന

'ടിനി ടോമിന്റേത് വ്യാജ പ്രചാരണം'; അൻസിബ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് മൊഴി നൽകി പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ

കേമത്തം തുർക്കിക്ക്, ​ഗോളടിച്ച് ജയിച്ചത് ഓസ്ട്രേലിയ! 28 തവണ ആക്രമിച്ചിട്ടും കുലുങ്ങിയില്ല; കൗണ്ടർ അറ്റാക്കിൽ ഞെട്ടിച്ചു

മരുന്നിന് പകരം ഫോര്‍മാലിന്‍ കുത്തിവെച്ചു; രക്താബുര്‍ദ രോഗിയായ മൂന്ന് വയസുകാരന്‍ മരിച്ചു

SCROLL FOR NEXT