ദേബശ്രീ റോയ്/ പിടിഐ 
India

ഏതു പാർട്ടിയിലും ചേരാൻ തയ്യാർ; നടിയും എംഎൽഎയുമായ ദേബശ്രീ തൃണമൂൽ കോൺഗ്രസ് വിട്ടു 

രണ്ട് തവണ എംഎൽഎ ആയ ദേബശ്രീക്ക് ഇത്തവണ സീറ്റ് നൽകാത്തതിനാലാണ് പാർട്ടി വിട്ടതെന്നാണ് റിപ്പോർട്ടുകൾ

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: പ്രമുഖ നടിയും തൃണമൂൽ കോൺഗ്രസ് എംഎൽഎയുമായ ദേബശ്രീ റോയ് പാർട്ടി വിട്ടു. രണ്ട് തവണ എംഎൽഎ ആയ ദേബശ്രീക്ക് ഇത്തവണ സീറ്റ് നൽകാത്തതിനാലാണ് പാർട്ടി വിട്ടതെന്നാണ് റിപ്പോർട്ടുകൾ. തൃണമൂൽ കോൺഗ്രസുമായി ഇനി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് 59 കാരിയായ ദേബശ്രീ റോയ് പാർട്ടിക്ക് അയച്ച കത്തിൽ പറഞ്ഞു.

 2019മുതൽ പാർട്ടിയിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിലായിരുന്നു അവർ. പാർട്ടിയുടെ ബംഗാൾ മേധാവി സുബ്രതാ ബക്ഷിക്കാണ് ദേബശ്രീ കത്തയച്ചത്. "പാർട്ടിയിൽ ഞാൻ ഒരു പദവിയും വഹിക്കുന്നില്ലെങ്കിലും, ടി‌എം‌സിയുമായി ഇനി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് നേതൃത്വത്തെ അറിയിക്കേണ്ടതിനാൽ ഈ കത്ത് എഴുതേണ്ടത് ആവശ്യമാണെന്ന് എനിക്ക് തോന്നി", അവർ കത്തിൽ പറഞ്ഞു.

ഇനി അഭിനയത്തിൽ ശ്രദ്ധിക്കുമെന്നും യോജിച്ച നിർദേശം വന്നാൽ ഏതു പാർട്ടിയിലും ചേരാൻ തയ്യാറാണെന്നും ദേബശ്രീ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

ഡോക്ടർ വന്ദന ദാസ് കൊലപാതകം : പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

SCROLL FOR NEXT