വിജയ്‌ക്ക് വൈ-കാറ്റ​ഗറി സുരക്ഷ എക്സ്
India

വിജയ്‌ക്ക് വൈ-കാറ്റ​ഗറി സുരക്ഷ, നടനെ സന്തോഷിപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമെന്ന് എഡിഎംകെ

ബിജെപിയുടെ രാഷ്ട്രീയ നീക്കമാണിതെന്ന് എഡിഎംകെ മുതിർന്ന നേതാവ് കെപി മുനുസാമി പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നടനും തമിഴക വെട്രികഴകം (ടിവികെ) നേതാവുമായ വിജയ്ക്ക് കേന്ദ്ര സർക്കാർ വൈ-കാറ്റ​ഗറി സുരക്ഷയൊരുക്കിയതിൽ ദുരൂഹത ആരോപിച്ച് എഡിഎംകെ. ബിജെപിയുടെ രാഷ്ട്രീയ നീക്കമാണിതെന്ന് എഡിഎംകെ മുതിർന്ന നേതാവ് കെപി മുനുസാമി പറഞ്ഞു.

സുരക്ഷാഭീഷണിയുണ്ടെങ്കിൽ സുരക്ഷ നൽകണം. എന്നാല്‍ ഇത് നടനെ സന്തോഷിപ്പിക്കാനുള്ള ബിജെപി നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങിയതിനെ തുടർന്നുള്ള സുരക്ഷാഭീഷണി പരി​ഗണിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെന്നാണ് വിവരം. രണ്ട് കമാൻഡോകളടക്കം എട്ട് സായുധസേനാം​ഗങ്ങൾ താരത്തിന് സുരക്ഷയൊരുക്കും.

അതേസമയം വിജയ്‌യുടെ ജീവന് ഭീഷണിയുണ്ടെന്ന് നിരവധി ഏജൻസികൾ കണ്ടെത്തിയിട്ടും സംസ്ഥാന സർക്കാർ താരത്തിന് സുരക്ഷയൊരുക്കാൻ തയ്യാറായില്ലെന്ന് തമിഴ്നാട് സംസ്ഥാന ബിജെപി അധ്യക്ഷൻ അണ്ണാമലൈ കുപ്പുസാമി പറഞ്ഞു. തമിഴ്‌നാട്ടിൽ എക്‌സ്, വൈ, ഇസഡ് കാറ്റഗറി സുരക്ഷാ സംവിധാനങ്ങളുണ്ടെന്നും അണ്ണാമലൈ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും