പ്രതീകാത്മക ചിത്രം 
India

'പ്രായപൂർത്തിയായവർക്ക് വിവാഹപ്രായം ആയില്ലെങ്കിലും ഒരുമിച്ചു ജീവിക്കാം'; കോടതി

20 വയസുകാരനായ ആൺകുട്ടിയോടൊപ്പമാണ് പെൺകുട്ടി താമസിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീ​ഗഡ്; വിവാഹപ്രായമായില്ലെങ്കിലും പ്രായപൂർത്തിയായവർക്ക് ഒരുമിച്ച് ജീവിക്കാമെന്ന് കോടത്. പഞ്ചാബ് ഹരിയാന കോടതിയുടേതാണ് ഉത്തരവ്. മാതാപിതാക്കളിൽ നിന്ന് ആക്രമണഭീഷണിയുള്ളതിനാൽ സംരക്ഷണം തേടി 19 വയസുകാരിയാണ് കോടതിയെ സമീപിച്ചത്. 20 വയസുകാരനായ ആൺകുട്ടിയോടൊപ്പമാണ് പെൺകുട്ടി താമസിക്കുന്നത്. 

ഓരോ വ്യക്തിക്കും ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇതിന്റെ ഭാ​ഗമാണ്. അതിനാൽ മാതാപിതാക്കൾ അമിതമായി ഇടപെടരുതെന്നും കോടതി വ്യക്തമാക്കി. പെൺകുട്ടിക്കും കാമുകനും ആവശ്യമായ സുരക്ഷ നൽകാൻ ജസ്റ്റിസ് അൽക്ക സരിൻ പൊലീസിന് നിർദേശം നൽകി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

SCROLL FOR NEXT