അഡ്വാനിയും മോദിയും  file
India

ദീപാവലി നാളില്‍ ജന്മദിനം, അഡ്വാനി നൂറിന്റെ നിറവിലേക്ക്; ആഘോഷമാക്കാന്‍ പ്രവര്‍ത്തകര്‍

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപ്രധാനമന്ത്രിയുമായ എല്‍ കെ അഡ്വാനിക്ക് ഞായറാഴ്ച 99-ാം പിറന്നാള്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപ്രധാനമന്ത്രിയുമായ എല്‍ കെ അഡ്വാനിക്ക് ഞായറാഴ്ച 99-ാം പിറന്നാള്‍. ദീപാവലി ദിവസം അഡ്വാനിയുടെ ജന്മദിനം വന്നത് ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി പ്രവര്‍ത്തകര്‍. അഡ്വാനിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് പൂജയും പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതിര്‍ന്ന നേതാക്കളും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും.

1927 നവംബര്‍ എട്ടിന് ജനിച്ച അഡ്വാനി ആര്‍എസ്എസ്, ഭാരതീയ ജനസംഘ് സംഘടനകളിലൂടെയാണ് പൊതുജീവിതം ആരംഭിച്ചത്. ബിജെപിയുടെ സ്ഥാപകരില്‍ ഒരാളാണ്. 1977ല്‍ ജനതാപാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ വാര്‍ത്താവിതരണമന്ത്രിയായി പ്രവര്‍ത്തിച്ചു. രാജ്യസഭയുടെ പ്രതിപക്ഷ നേതാവുമായിരുന്നു. 1998 മുതല്‍ 2004 വരെ കേന്ദ്ര ആഭ്യന്തരമന്ത്രിയും 2002 മുതല്‍ 2004 വരെ ഉപപ്രധാനമന്ത്രിയുമായിരുന്നു.1990 കളിലെ അയോധ്യാ രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ പ്രധാന മുഖമായിരുന്നു അഡ്വാനി. 2024ല്‍ രാജ്യം ഭാരതരത്‌നം നല്‍കി ആദരിച്ചു.

അഡ്വാനി ബിജെപി അധ്യക്ഷനായിരുന്ന കാലയളവിലാണ്, 1989ല്‍ കോണ്‍ഗ്രസ് 400ല്‍ നിന്ന് 200 സീറ്റിലേക്ക് താഴ്ന്നത്. 1996ല്‍ ബിജെപി ആദ്യമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയതും അദ്ദേഹം ബിജെപി അധ്യക്ഷനായിരുന്ന കാലയളവിലാണ്. തലമുറകളോളം നീളുന്ന പ്രവര്‍ത്തകനിരയെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചത്.

Advani Birthday on Diwali; party workers gear up for celebrations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

"പരീക്ഷാ തട്ടിപ്പ്", പിഎസ്‌സി ചെയര്‍മാന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്; അറസ്റ്റിന് സാധ്യത

ദീപം തെളിയിച്ച് ട്രംപ്; പ്രവാസി ഭാരതീയര്‍ക്കൊപ്പം വൈറ്റ്ഹൗസില്‍ ദീപാവലി ആഘോഷം

കെഎസ്ആര്‍ടിസി ബസിടിച്ച് യുവതി മരിച്ചു; അപകടം അനുജനെ ട്യൂഷന് കൊണ്ടാക്കി മടങ്ങുമ്പോള്‍

ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം; സമാധാന ചര്‍ച്ചകള്‍ക്കിടെ പശ്ചിമേഷ്യയില്‍ യുദ്ധഭീതി

ക്രിസ്മസ് ബംപര്‍; ഒന്നാം സമ്മാനം 25 കോടിയാക്കി, മൊത്തം സമ്മാനത്തുക 124 കോടി, ടിക്കറ്റ് വില 450 രൂപ