രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി/ഫയല്‍ ചിത്രം 
India

രാഹുലിന് പിന്നാലെ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൂടി ട്വിറ്ററിന്റെ പൂട്ട്

രാഹുല്‍ ഗാന്ധിക്ക് പുറമേ, അഞ്ച് നേതാക്കളുടെ അക്കൗണ്ടുകള്‍ കൂടി ട്വിറ്റര്‍ ലോക്ക് ചെയ്തതായി കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് പുറമേ, അഞ്ച് നേതാക്കളുടെ അക്കൗണ്ടുകള്‍ കൂടി ട്വിറ്റര്‍ ലോക്ക് ചെയ്തതായി കോണ്‍ഗ്രസ്. വക്താവ് രണ്‍ദീപ് സുര്‍ജേവാല, എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, അജയ് മാക്കന്‍, ലോക്‌സഭ വിപ്പ് മാണിക്കം ടാഗോര്‍, സുഷ്മിത ദേവ് എന്നിവരുടെ അക്കൗണ്ടുകളാണ് ട്വിറ്റര്‍ ലോക്ക് ചെയ്തതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. 

ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ അക്കൗണ്ടുകള്‍ ലോക്ക് ചെയ്തിരിക്കുന്നത്. അഞ്ചു നേതാക്കളുടെ അക്കൗണ്ട് പൂട്ടിയതായും അതില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് പ്രണവ് ഝാ ട്വീറ്റ് ചെയ്തു. ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയിട്ടാല്‍ തങ്ങള്‍ ഇന്ത്യക്കുവേണ്ടി പോരാടുന്നതില്‍നിന്ന് പിന്തിരിയുമെന്ന് അവര്‍ കരുതുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

സര്‍ക്കാറിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ട്വിറ്റര്‍ നടപടിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഒന്‍പതു വയസ്സുകാരിയുടെ കുടുംബത്തോടൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചതിനാണ് ട്വിറ്ററര്‍ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് പൂട്ടിയത്. ട്വീറ്റ് നീക്കം ചെയ്തതായി ട്വിറ്റര്‍ ഡല്‍ഹി കോടതിയെ അറിയിച്ചുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ അരുംകൊല; കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു

'യുവരാജ് ഇന്ത്യൻ ടീമിൽ നിന്നു പുറത്തായതിൽ ധോനിക്കു പങ്കില്ല'; ആരോപണങ്ങൾ തള്ളി മുൻ ചീഫ് സെലക്ടർ

സിഗരറ്റ് വലിക്കാത്തവർക്കും ചുണ്ട് കറുക്കും; പിന്നിലെ കാരണം അറിയാമോ?

ബെവ്‌കോയില്‍ നാളെ മുതല്‍ 'നോട്ട് വേണ്ട'; നിയന്ത്രണം പ്രീമിയം കൗണ്ടറുകളില്‍

'കല്യാണം കഴിക്കാന്‍ പോകുന്നുവെന്ന് അഹാന മെസേജ് അയച്ചു'; നിമിഷിനെ അന്ന് മുതലേ അറിയാം: കൃഷ്ണകുമാര്‍

SCROLL FOR NEXT