AICC Observers for the forthcoming Assembly Elections in the respective States 
India

സച്ചിന്‍ പൈലറ്റും കനയ്യകുമാറും കേരളത്തിലേക്ക്; നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിച്ച് കോണ്‍ഗ്രസ്

അസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ കേരളം എന്നിവിടങ്ങളിലേക്കുള്ള നിരീക്ഷകരുടെ പട്ടികയാണ് എഐസിസി പുറത്തുവിട്ടത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ നിയമിച്ച് കോണ്‍ഗ്രസ്. അസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ കേരളം എന്നിവിടങ്ങളിലേക്കുള്ള നിരീക്ഷകരുടെ പട്ടികയാണ് എഐസിസി പുറത്തുവിട്ടത്.

സച്ചിന്‍ പൈലറ്റിനാണ് കേരളത്തിന്റെ ചുമതല, കെജെ ജോര്‍ജ്, ഇമ്രാന്‍ പ്രതാപ് ഗഡി, കനയ്യ കുമാര്‍ എന്നിവരാണ് കേരളത്തിലെ മറ്റ് നിരീക്ഷകര്‍. മുന്‍ ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, ബന്ധു തിര്‍കി എന്നിവരാണ് അസമിലെ നിരീക്ഷകര്‍.

മുകുള്‍ വാസ്‌നിക്, ഉത്തംകുമാര്‍ റെഡ്ഡി, ഖ്വാസി മുഹമ്മദ് നിസാമുദീന്‍ എന്നിവര്‍ക്കാണ് തമിഴ്‌നാട് - പുതുച്ചേരി സംസ്ഥാനങ്ങളുടെ ചുമതല. പശ്ചിമ ബംഗാളില്‍ പ്രതാപ് റോയ് വര്‍മന്‍, ഷക്കീല്‍ അഹമ്മദ് ഖാന്‍, പ്രകാശ് ജോഷി എന്നിവരാണ് നിരീക്ഷകര്‍.

congress president mallikarjun kharge has appointed AICC Senior Observers for the forthcoming Assembly Elections in the respective States, with immediate effect.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണ്ണക്കൊള്ള : തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍

'മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് വിക്രമിന് കിട്ടി; കേരളത്തിൽ കലാഭവൻ മണിയെ ജൂറി പരാമർശത്തിൽ നിർത്തി'

ഈ ഭക്ഷണങ്ങള്‍ പല്ലുകളുടെ ആരോഗ്യത്തിന് ദോഷകരം

താമര തണ്ട് റെസിപ്പി; രുചിയിലും ആരോ​ഗ്യത്തിലും കിടിലൻ

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉറ്റ ബന്ധം; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കുരുക്കായി പത്മകുമാറിന്റെയും ദേവസ്വം ജീവനക്കാരുടെയും മൊഴികള്‍

SCROLL FOR NEXT