Air India പ്രതീകാത്മക ചിത്രം
India

35000 അടി മുകളില്‍ പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാര്‍ക്ക് തലകറക്കവും ഛര്‍ദ്ദിയും, അന്വേഷണം

വിമാനത്തിലുണ്ടായലിരുന്ന അഞ്ച് യാത്രക്കാരും രണ്ട് ജീവനക്കാരും ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ കുഴഞ്ഞുവീണു. തിങ്കളാഴ്ച ലണ്ടനില്‍ നിന്ന് പുറപ്പെട്ട എഐ 130 വിമാനത്തിലാണ് യാത്രക്കാര്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വിമാനത്തിനകത്ത് കുഴഞ്ഞുവീണത്. വിമാനം 35000 അടി മുകളില്‍ പറക്കുമ്പോഴാണ് യാത്രക്കാര്‍ക്ക് തലകറക്കം ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ ഉണ്ടായത്.

വിമാനത്തിലുണ്ടായലിരുന്ന അഞ്ച് യാത്രക്കാരും രണ്ട് ജീവനക്കാരും ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ബോയിങ് 777 വിമാനമാണ് സര്‍വീസ് നടത്തിയത്. യാത്രക്കാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും വിമാനം മുംബൈയിലേക്കുള്ള യാത്ര തുടര്‍ന്നു. വിമാനം ലാന്‍ഡ് ചെയ്ത ശേഷം മെഡിക്കല്‍ സംഘങ്ങള്‍ കുഴഞ്ഞു വീണവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാന്‍ മെഡിക്കല്‍ ടീമുകള്‍ തയാറായി നില്‍ക്കുകയായിരുന്നു.

എന്താണ് യാത്രക്കാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടാന്‍ കാരണം?

സംഭവത്തില്‍ എയര്‍ലൈന്‍സ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിനുള്ളില്‍ ഓക്സിജന്‍ വിതരണം മോശമായാലും ഛര്‍ദ്ദിലിനും തലകറക്കത്തിനും കാരണമാകും. എന്നാല്‍ ഈ സാധ്യത അധികൃതര്‍ തള്ളിക്കളഞ്ഞു.

ക്യാബിനില്‍ മര്‍ദ്ദം കുറയുന്നതിന്റെ ലക്ഷണമൊന്നുമില്ലെന്ന് മുതിര്‍ന്ന എയര്‍ലൈന്‍ വൃത്തങ്ങള്‍ പറഞ്ഞു. ക്യാബിനില്‍ മര്‍ദം കുറഞ്ഞിരുന്നെങ്കില്‍ ഓക്‌സിജന്‍ മാസ്‌കുകള്‍ സജീകരിക്കുമായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

വിമാനത്തിനുള്ളില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക സംശയങ്ങളുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല. തിങ്കളാഴ്ച ആദ്യം 11 പേര്‍ക്ക് ഭക്ഷ്യവിഷബാധ ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നെങ്കിലും പിന്നീട് അഞ്ച് യാത്രക്കാര്‍ക്കും രണ്ട് ക്യാബിന്‍ ക്രൂവിനും ആണ് തലകറക്കവും ചര്‍ദ്ദിലും അനുഭവപ്പെട്ടതെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു.

Air India London-Mumbai flight crew, passengers fall ill at 35,000 feet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT